കണ്ണൂർ ഗവ: വനിത ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ: വനിത ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സികിൽ വിഷയം പഠിപ്പിക്കാൻ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബിരുദം/ ഡി.ജി.ടി സ്ഥാപനങ്ങളിൽ നിന്നും എംപ്ലോയബിലിറ്റി സികിൽ വിഷയത്തിൽ ഷോർട്ട് ടേം ടി.ഒ.ടി കോഴ്സോടുകൂടിയ ഡിപ്ലോമ യോഗ്യതയുള്ള ജനറൽ വിഭാഗത്തിലെ (മുൻഗണനേതര) ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമയി ജൂൺ 21ന് രാവിലെ 10.30ന് ഐ.ടി.ഐ.യിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04972835987.