Breaking News
കണിച്ചാർ പഞ്ചായത്തിൽ വീണ്ടും ഹർത്താൽ
കണിച്ചാർ:കണിച്ചാർ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ആഹ്വാനം ചെയ്ത കുടുംബ ഹർത്താൽ ഞായറാഴ്ച നടക്കും.രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് പഞ്ചായത്തിലെ മുഴുവൻ വീടുകളും അടച്ചിട്ടിട്ട് കുടുംബ ഹർത്താൽ നടത്തുക.മഴക്കാലപൂർവ രോഗ പ്രതിരോധ പ്രവർത്തന ത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ ഹർത്താൽ നടത്തുന്നത്. 10 മണി മുതൽ 12 മണി വരെ വീട്ടുകാർ പുറത്തിറങ്ങി പരിസരങ്ങൾ വൃത്തിയാക്കണം. മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയക്ക് കൈമാറണം. ഹർത്താൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാൻ ആശ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹർത്താലിനോട് സഹകരിക്കാത്ത വീടുകാരുടെ പേരുവിവരങ്ങൾശേഖരിക്കുവാനും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
കുടുംബ ഹർത്താലിന്റെ വിജയത്തിനായുള്ള വാഹന വിളംബര ജാഥ കണിച്ചാർ ടൗണിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.സോമശേഖരൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി എൻ.പ്രദീപൻ ,പഞ്ചായത്ത് മെമ്പർമാരായ ഷാന്റി തോമസ്, തോമസ് വടശ്ശേരി, ജോജൻ എടത്താഴെ ,സുരേഖ സജി, ഷാജറ്റ് ചന്ദ്രൻ കുന്നേൽ, സുനി ജസ്റ്റിൻ എന്നിവർ ആശംസകൾ നേർന്നു. ആശ പ്രവർത്തകരും ‘ഹരിത കർമ്മ സേനാംഗങ്ങളും, ജൂനിയർ ഹെല്ത്ത് ഇൻസ്‌പെക്ടർമാരായ പി.ഷൈനേഷ്, എം .സന്തോഷ് കുമാർ, ജെ.പി.എച്ച്.എൻ.സീന എന്നിവരും പങ്കെടുത്തു.
വീടുകളിൽ നിന്നുള്ള ചെറിയ വെള്ളക്കെട്ടിൽ നിന്നാണ് മുഴുവൻ കൊതുക് ജന്യ രോഗങ്ങളും ഉണ്ടാകുന്നതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യത്യസ്തമായ ഈ ഹർത്താലിന് ആഹ്വാനം നൽകിയതെന്ന് പദ്ധതി വിശദീകരിച്ചു കൊണ്ട് ഈ പരിപാടിക്ക് നേതൃത്വം നൽകുന്ന കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്ത്ത് ഇൻസ്‌പെക്ടർ .ഇ .ജെ .അഗസ്റ്റിൻ അറിയിച്ചു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു