കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

Share our post

മീനങ്ങാടി: വയനാട്ടില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മീനങ്ങാടി- ബത്തേരി റൂട്ടില്‍ കാക്കവയലിന് സമീപം രാവിലെ 11.30 ഓടെയായിരുന്നു അപകടം.

കാര്‍ യാത്രികരായ പാട്ടവയല്‍ സ്വദേശി പ്രവീഷ് (39), ഭാര്യ ശ്രീജിഷ (34) പ്രവീഷിന്റെ മാതാവ് പ്രേമലത (62) എന്നിവരാണ് മരിച്ചത്. പ്രവീഷ്-ശ്രീജിഷ ദമ്പതിമാരുടെ മകന്‍ ആരവിനെ (മൂന്ന് വയസ്സ്) പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!