ഷുഹൈബിനുള്ള ആദരാഞ്ജലിയായി വീടുകൾ നിർമ്മിച്ച് നൽകി മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി

Share our post

മട്ടന്നൂർ: ഷുഹൈബ് ഭവനപദ്ധതിയിലൂടെ മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി മൂന്ന് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയ വീടുകൾ ഷുഹൈബിനുള്ള യൂത്ത് കോൺഗ്രസിന്റെ മഹത്തരമായ ആദരാഞ്ജലിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പദ്ധതിയിലെ മൂന്നാമത് വീടിന്റെ താക്കോൽദാനവും കൂടാളി മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.കെ. ജിതിൻ അനുസ്മരണവും കൂടാളി പഞ്ചായത്തിലെ പുൽപക്കരിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, മുൻ മന്ത്രി കെ.സി. ജോസഫ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കെ.സി. അബു, ഷുഹൈബിന്റെ പിതാവ് എസ്.പി മുഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, സംസ്ഥാന ഭാരവാഹികളായ കെ. കമൽജിത്ത്, വിനീഷ് ചുള്ളിയാൻ, നേതാക്കളായ ടി.വി രവീന്ദ്രൻ, സുരേഷ് മാവില, ദിലീപ് മാത്യു, ഒ.കെ പ്രസാദ്, എം.വി ചഞ്ചലാക്ഷി, പി.വി ധനലക്ഷ്മി, കെ.വി ജയചന്ദ്രൻ, പി.വി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!