എൽ.എ സ്പെഷ്യൽ തഹസിൽദാർ ഓഫീസിൽ താൽക്കാലിക നിയമനം

കണ്ണൂർ : എൽ.എ സ്പെഷ്യൽ തഹസിൽദാർ (കിഫ്ബി) ഓഫീസിൽ ദിവസവേതനാടിസ്താനത്തിൽ സർവെ അസിസ്റ്റന്റിനെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ (സർവെ) ആണ് യോഗ്യത. ലാന്റ് സർവെയിൽ ഡിപ്ലോമ ഉള്ളവർക്ക് രണ്ട് വർഷവും ഐ.ടി.ഐ സർവെ കഴിഞ്ഞവർക്ക് നാല് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ടോട്ടൽ സ്റ്റേഷൻ സർവെ അഭികാമ്യം. ഏപ്രിൽ 30നകം സ്പെഷ്യൽ തഹസിൽദാർ (എൽ.എ), കിഫ്ബി കാര്യാലയം, കണ്ണൂർ 2 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2996086. ഇ മെയിൽ: st4@la.kiifb.org.