പട്ടികജാതി വിദ്യാർഥികൾക്കുള്ള ശ്രേഷ്ഠ നെറ്റ്സ് പരീക്ഷ മേയ് 7ന്

Share our post

കോഴിക്കോട് : പാവപ്പെട്ട സമർഥരായ പട്ടികജാതി വിദ്യാർഥികൾക്ക് മികച്ച സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളിൽ പഠനസൗകര്യം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ‘ശ്രേഷ്ഠ’ (Residential Education for Students in High Schools in Targeted Areas). ഈ പദ്ധതി പ്രകാരം 9, 11 ക്ലാസുകളിലേക്ക് മൂവായിരത്തോളം കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് SHRESHTA (NETS) 2022 എന്ന പരീക്ഷ മേയ് ഏഴിന് 2 മുതൽ 5 വരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 78 കേന്ദ്രങ്ങളിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി (nta.ac.in) നടത്തും. രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. 2021–22ൽ 8, 10 ക്ലാസ് ജയിച്ചവരോ ഇപ്പോൾ പരീക്ഷയെഴുതുന്നവരോ ആയിരിക്കണം അപേക്ഷകർ.

ജനനത്തീയതി: 9ലേക്ക് അപേക്ഷിക്കുന്നവർ– 2006 ഏപ്രിൽ ഒന്നിനും 2010 മാർച്ച് 31നും ഉള്ളിൽ. 11ലേക്ക് അപേക്ഷിക്കുന്നവർ– 2004 ഏപ്രിൽ ഒന്നിനും 2008 മാർച്ച് 31നും ഉള്ളിൽ.

ഓൺലൈൻ അപേക്ഷ shreshta.nta.nic.in ൽ 12ന് വൈകിട്ട് 5 വരെ സ്വീകരിക്കും. അപേക്ഷാഫീയില്ല. ഹെൽപ്‌ലൈൻ: 011-40759000; shreshta@nta.ac.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!