വീടുവിട്ടിറങ്ങിയ പതിനാറുകാരിയെ കാറിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച 52കാരൻ അറസ്റ്റിൽ
പൂന്തുറ : പതിനാറുകാരിയെ കാറിനുള്ളിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബീമാപള്ളി സ്വദേശിയെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. ബീമാപള്ളി ബീമാമാഹീൻ സ്കൂളിനു സമീപം താമസിക്കുന്ന ഷാജി(52)യെ ആണ് അറസ്റ്റുചെയ്തത്.
തുടർന്ന് ബസ് കയറി ചവറയിലുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തി. ശാസ്താംകോട്ട പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം കേസ് പൂന്തുറ പോലീസിനു കൈമാറി. കഴിഞ്ഞദിവസം പൂന്തുറ പോലീസെത്തി ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
