പേരാവൂർ സെയ്ന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ കുരുത്തോല പ്രദക്ഷിണം

പേരാവൂർ : ഓശാന ഞായറിനോടനുബന്ധിച്ച് പേരാവൂർ സെയ്ന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ കുരുത്തോല പ്രദക്ഷിണം നടന്നു. കുരുത്തോല വിതരണത്തിനും തിരുകർമ്മങ്ങൾക്കും ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.തോമസ് കൊച്ചു കരോട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർഥനാദിനങ്ങളാണ്. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമപുതുക്കുന്ന ഈസ്റ്ററോടെ ഇത് പൂർത്തിയാകും. പകൽ മുഴുവൻ നീളുന്ന തീരുകർമങ്ങളാണ് ദുഃഖവെള്ളി ദിനത്തിലുണ്ടാകുക. ഈസ്റ്ററോടെ അമ്പതിന് നോമ്പിനും സമാപനമാകും.