ഉരുവച്ചാലിൽ ഭീഷണിയായി ആൾമറയില്ലാത്ത കിണർ

Share our post

ഉരുവച്ചാൽ : ആൾമറയില്ലാത്ത കിണർ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഉരുവച്ചാൽ ടൗണിൽ നടപ്പാതയ്ക്ക് സമീപമാണ് കിണറുള്ളത്.

കഴിഞ്ഞദിവസം രാത്രി ഫോണിൽ സംസാരിച്ചുകൊണ്ട് നടന്ന യുവാവ് അബദ്ധത്തിൽ കിണറ്റിൽ വീണിരുന്നു. മട്ടന്നൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. കെ.എസ്.ടി.പി. റോഡ് നവീകരണപ്രവൃത്തി കഴിഞ്ഞതോടെ നടപ്പാതയുടെ നിരപ്പിലാണ് കിണറിന്റെ മുകൾഭാഗമുള്ളത്. റോഡ് വീതികൂട്ടിയപ്പോഴാണ് കിണറിന്റെ ആൾമറ നീക്കി സ്ലാബിട്ടത്. ഇതോടെയാണ് കിണർ വഴിയാത്രക്കാർക്ക് അപകടഭീഷണിയായത്. സമീപത്തെ നിരവധി കടകൾ വെള്ളത്തിന് ഈ കിണറിനെയാണ് ആശ്രയിക്കുന്നത്.

യുവാവ് കിണറ്റിൽ വീണ സംഭവത്തെ തുടർന്ന് നാട്ടുകാർ ഗേറ്റ് ഉപയോഗിച്ച് താത്കാലികമായി മറവെച്ചിട്ടുണ്ട്. ആൾമറ സ്ഥാപിച്ച് കിണറിനെ സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!