എക്‌സ് സർവീസ് മെൻ പേരാവൂർ മേഖല കുടുംബ സംഗമം
പേരാവൂർ: നാഷണൽ എക്‌സ്-സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മറ്റി പേരാവൂർ മേഖല കുടുംബ സംഗമം ലയൺസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ ജോൺ അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ മുതിർന്ന മെമ്പർമാരെ ആദരിച്ചു.
നാഷണൽ എക്‌സ് സർവ്വീസ് മെൻ കോ-ഓർഡിനേഷൻ കമ്മറ്റി അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എൻ.വി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മൈക്കിൾ ചാണ്ടിക്കൊല്ലി, സെക്രട്ടറി കെ.പി.ലക്ഷ്മണൻ, വിവിധ യൂണിറ്റ് ഭാരവാഹികളായ അനിൽ ജോൺ (കേളകം), കെ. രവീന്ദ്രൻ (കോളയാട്), ഒ.സി ശങ്കരനാരായണൻ (ചിറ്റാരിപ്പറമ്പ്), ജില്ല ഫാമിലി അസോസിയേഷൻ പ്രസിഡന്റ് കാന്തിമതി, ഫാമിലി അസോസിയേഷൻ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് സുമതി സദാനന്ദൻ, ജോഷി ജേക്കബ്, എം.പി.ചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
