Connect with us

Breaking News

സ്വകാര്യ വാഹനത്തിൽ ലിഫ്റ്റ് നല്‍കുന്നത് കുറ്റകരം; അറിയാത്ത ട്രാഫിക് നിയമങ്ങള്‍

Published

on

Share our post

മറ്റേതൊരു രാജ്യത്തേയും പോലെ കാലാകാലങ്ങളില്‍ ഇന്ത്യയിലെ ട്രാഫിക് നിയമങ്ങളും കൂടുതല്‍ കര്‍ശനമായിട്ടുണ്ട്. വാഹനവുമായി ഇടപഴകുന്ന എല്ലാവര്‍ക്കും ഏതാനും ചില റോഡ് നിയമങ്ങളെക്കുറിച്ചെങ്കിലും പ്രാഥമിക ധാരണയുള്ളവരാണ്. എങ്കിലും ഭൂരിഭാഗം പേര്‍ക്കും അറിയാത്ത പല നിയമങ്ങളുമുണ്ട്. നിയമലംഘനമാണെന്ന തിരിച്ചറിവ് പോലുമില്ലാതെ പലരും ഇത്തരം നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കാറുമുണ്ട്.

പരിചയമില്ലാത്തവര്‍ക്ക് ലിഫ്റ്റ് നല്‍കുന്നത്

നമ്മള്‍ ഏതാണ്ടെല്ലാവരും തന്നെ അപരിചിതര്‍ക്ക് എപ്പോഴെങ്കിലും ലിഫ്റ്റ് നല്‍കിയിട്ടുള്ളവരാകും. എന്നാല്‍ അത് നിയമപ്രകാരം തെറ്റാണെന്ന് അറിയുമോ? മുന്‍പരിചയമില്ലാത്തവര്‍ക്ക് ലിഫ്റ്റ് നല്‍കുന്നത് ഇന്ത്യന്‍ വാഹന നിയമപ്രകാരം കുറ്റമാണ്. ഭൂരിഭാഗം പേര്‍ക്കും അറിവില്ലാത്ത കുറ്റമാണിത്. ആരെങ്കിലും അപരിചിതര്‍ക്ക് ലിഫ്റ്റ് നല്‍കിയാല്‍ വാഹനം പിടിച്ചെടുക്കാന്‍ വരെ അധികൃതര്‍ക്ക് നിയമപരമായി അധികാരമുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ടാക്‌സിയായി ഓടുന്നത് തടയാനാണ് ഇത്തരം നിയമങ്ങള്‍ നിർമിച്ചിരിക്കുന്നത്. ഇതിനൊപ്പം വാഹനം മോഷണം പോകാനുള്ള സാധ്യത കുറക്കുകയും ലക്ഷ്യമാണ്. 

പരിചയമില്ലാത്തവര്‍ക്ക് വാഹനം നല്‍കരുത്

ചെന്നൈയിലാണ് അപരിചിതര്‍ക്ക് വാഹന ഉടമ വാഹനം കൈമാറുന്നത് വിലക്കുന്ന നിയമമുള്ളത്. വാഹനമോഷണം വ്യാപകമായപ്പോള്‍ പലപ്പോഴും മോഷ്ടാക്കള്‍ മോഷ്ടിച്ച വാഹനം സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ ആണെന്ന് പറഞ്ഞ് രക്ഷപ്പെട്ടതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് അധികൃതര്‍ കടന്നത്. അപരിചിത വാഹനം ഓടിച്ചാല്‍ ഡ്രൈവര്‍ പിഴയൊടുക്കുകയും വേണ്ടിവന്നാല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടി വരുന്ന കുറ്റമാണ്. 

പുകവലി

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിയമലംഘനമാണെന്ന് നമുക്കറിയാം. എന്നാല്‍ കാറിനുള്ളില്‍ പുകവലിക്കുന്നത് ഡല്‍ഹി-NCR മേഖലയില്‍ നിയമവിരുദ്ധമാണ്. ഒരു പൊതുസ്ഥലത്തോ പാര്‍ക്കിങ് ഏരിയയിലോ നിര്‍ത്തിയിട്ട കാറിനുള്ളില്‍ പുകവലിച്ചാല്‍ പോലും ശിക്ഷാര്‍ഹമാണ്. പുകവലിച്ചുകൊണ്ട് വാഹനം ഓടിക്കുകയെന്നത് ശ്രദ്ധ തിരിക്കാനും അപകടത്തിനും കാരണമായേക്കുമെന്നതിനാലാണ് ഇത് ശിക്ഷാര്‍ഹമാകുന്ന കുറ്റമാക്കിയിരിക്കുന്നത്.

ടിവി അരുത്

വിപണിയില്‍ കാറിനുള്ളില്‍ വയ്ക്കാവുന്ന നിരവധി സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഇതിനകം തന്നെ ലഭ്യമാണ്. പലരും ടി.വി അടക്കം കാറില്‍ ഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാന്‍ പോന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്യുന്ന ഉപകരണങ്ങള്‍ കാറില്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. 

ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ വിഡിയോയില്‍ ശ്രദ്ധിച്ചാല്‍ അത് അപകടത്തിന് കാരണമാവുമെന്നതിനാലാണ് ഇത് നിയമവിരുദ്ധമാകുന്നത്. മുംബൈ അടക്കമുള്ള മെട്രോ നഗരങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ ഘടിപ്പിച്ച കാറുകള്‍ക്ക് പിഴ ചുമത്താറുണ്ട്. ചില കമ്പനികളുടെ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളില്‍ വിഡിയോ കാണാമെങ്കിലും കാര്‍ ഓടുമ്പോള്‍ ഇതിന്റെ പ്രവര്‍ത്തനം നിലക്കും.

ഫസ്റ്റ് എയ്ഡ് കിറ്റ് ഇല്ലെങ്കില്‍

എല്ലാ വാഹനത്തിലും ഉപയോഗ യോഗ്യമായ ഫസ്റ്റ് എയ്ഡ് കിറ്റ് വേണമെന്ന് നിയമം അനുശാസിക്കുന്നു. അപകടത്തിന്റെ വേളയില്‍ ഫസ്റ്റ് എയ്ഡ് കിറ്റ് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ കുറ്റമായാണ് കണക്കാക്കുന്നത്. നിയമലംഘകര്‍ക്ക് പിഴയും തടവും ലഭിക്കാന്‍ സാധ്യതയുണ്ട്. 

വാഹനം ഓടാത്തപ്പോള്‍ ഓഫാക്കണം

ട്രാഫിക് സിഗ്നലുകളില്‍ ദീര്‍ഘനേരം കിടക്കേണ്ട അവസരങ്ങളില്‍ വാഹനം ഓഫാക്കിയിടണമെന്നാണ് മുംബൈയിലെ നിയമം. ബ്ലോക്കുകളിലും ദീര്‍ഘനേരം പാതയോരത്തും നിര്‍ത്തിയിടുമ്പോള്‍ വാഹനം ഓഫാക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യാത്ത പക്ഷം വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്താന്‍ പൊലീസിന് അധികാരമുണ്ട്. പരമാവധി ഇന്ധനം ലാഭിക്കുകയും പരിസര മലിനീകരണം കുറക്കുകകയുമാണ് ഈ നിയമം വഴി ലക്ഷ്യമിടുന്നത്. 

വഴി മുടക്കിയുള്ള പാര്‍ക്കിങ് 

പാര്‍ക്കിങിനുള്ള വഴി മുടക്കിക്കൊണ്ട് സ്വന്തംകാര്യം നോക്കി മാത്രം പലരും പാര്‍ക്ക് ചെയ്യുന്നത് നമ്മളും കണ്ടിട്ടുണ്ടാവും. ഇത് നിയമപരമായി തന്നെ കുറ്റമാണ്. ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്താവുന്ന കുറ്റമാണിത്. പാര്‍ക്കിങ് ഉത്തരവാദിത്വത്തോടെയും എളുപ്പത്തിലും നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തില്‍ നിര്‍മിച്ചിട്ടുള്ളതാണ് ഈ നിയമം.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!