തില്ലങ്കേരിയിൽ 6 മുതൽ 19 വയസുവരെയുള്ളവർക്ക് ഫുട്‌ബോൾ പരിശീലന ക്യാമ്പ്
ഇരിട്ടി : കണ്ണൂർ സിറ്റി ഫുട്‌ബോൾ സ്കൂളിന്റെ നേതൃത്വത്തിൽ തില്ലങ്കേരി പഞ്ചായത്ത് മൈതാനത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഫുട്‌ബോൾ പരിശീലന ക്യാമ്പ് നടത്തും. 6 വയസ്സുമുതൽ 19 വയസുവരെയുള്ളവർക്കാണ് അവസരം. മികച്ച കളിക്കാർക്ക് കണ്ണൂർ ഫുട്‌ബോൾ സ്കൂളിൽ വിവിധ പ്രായപരിധിയുള്ള ടീമുകളിൽ കളിക്കാൻ അവസരം ലഭിക്കും. മുൻ നൈജീരിയൻ താരവും ഇന്ത്യയിൽ വിവിധ ക്ലബ്ബുകൾക്കുവേണ്ടി കളിച്ച അബ്ദുൾ ലത്തീഫ് സെറക്കിയുടെ നേതൃത്വത്തിലാണ് പരിശീലനം. പത്രസമ്മേളനത്തിൽ കണ്ണൂർ സിറ്റി ഫുട്‌ബോൾ സ്കൂൾ സി.ഇ.ഒ. കെ.പ്രശാന്തൻ, കോച്ച് അബ്ദുൾ ലത്തീഫ് സെറക്കി എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് ഫോൺ: 8111841893, 9947847400.
