വിഷു കൈനീട്ടം നൽകാം തപാലിൽ

കണ്ണൂർ : പ്രിയപ്പെട്ടവർക്ക് വിഷു കൈനീട്ടം നൽകാം തപാലിൽ. ഇതിനായി വിഷുക്കൈനീട്ടം 2022′ ഒരുക്കി കേരള തപാൽ വകുപ്പ്. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും കേരളത്തിലെ തപാൽ ഓഫീസുകളിലേക്ക് വിഷുക്കൈനീട്ടം ഓർഡർ ചെയ്യാം. 10 വരെ ഈ സേവനം എല്ലാ ഡിപ്പാർട്മെന്റൽ തപാൽ ഓഫീസുകളിലും ലഭിക്കും. 100, 200, 500, 1000 തുകകൾ അതിന്റെ കമീഷനോടൊപ്പം ബുക്ക് ചെയ്യാം. അത് പ്രത്യേകം രൂപകൽപ്പന ചെയ്ത കവറുകളിൽ മേൽവിലാസക്കാരന് വിഷുക്കൈനീട്ടമായി എത്തിക്കും. ആദ്യമായാണ് കേരള തപാൽ വകുപ്പ് ഇത്തരമൊരു സേവനം നടപ്പാക്കുന്നത്.