കണിച്ചാറിലെ എല്ലാ വാർഡുകളിലും മിനി എം.സി.എഫുകളും ബോട്ടിൽ ബൂത്തുകളും

കണിച്ചാർ : നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എം.സി.എഫുകളും (മെറ്റീരിയൽ കളക്ഷൻ സെന്റർ) ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം കണിച്ചാറിൽ ഹരിത കേരള മിഷൻ ജില്ല കോഡിനേറ്റർ ഇ.കെ സോമശേഖരൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, തോമസ് വടശേരി, ലിസമ്മ മംഗലത്തിൽ, ജോജൻ എടത്താഴെ, ജിമ്മി അബ്രഹാം, ഷോജറ്റ് ചന്ദ്രൻ കുന്നേൽ, ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ നിഷാദ് മണത്തണ, പഞ്ചായത്ത് സെക്രട്ടറി എൻ. പ്രദീപൻ, അസിസ്റ്റന്റ് എഞ്ചിനീയർ ബി.വി. വിഷ്ണു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 11,55,000 രൂപ ചിലവിട്ടാണ് 13 വാർഡുകളിലും മിനി എം.സി.എഫുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചത്. ഇത് രണ്ടാം തവണയാണ് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എം.സി.എഫുകൾ സ്ഥാപിക്കുന്നത്. പഞ്ചായത്ത് സമ്പൂർണ ശുചിത്വമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.