കേരള പത്ര പ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖല ഐ.ഡി കാർഡ് വിതരണം

ഇരിട്ടി : കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള ഇരിട്ടി മേഖലാ തല തിരിച്ചറിയൽ കാർഡ്, പ്രസ് സ്റ്റിക്കർ വിതരണം ഇരിട്ടി പൊലിസ് സ്റ്റേഷൻ പബ്ലിക് റിലേഷൻ ഓഫിസർ എസ്.ഐ വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഇരിട്ടി മേഖലാ പ്രസിഡണ്ട് സി.ബാബു(സുദിനം) അധ്യക്ഷത വഹിച്ചു. സന്തോഷ് കോയിറ്റി(സുപ്രഭാതം), സദാനന്ദൻ കുയിലൂർ(മാതൃഭൂമി ), ഉൻമേഷ്പായം(ഹൈവിഷൻ ), പി.വി. ബാബു(മലയാള മനോരമ ), കെ. അബ്ദുള്ള(മാധ്യമം ), സതീശൻ മാവില(ജന്മഭൂമി ), കെ.സുരേഷ് കുമാർ(മാതൃഭൂമി)എന്നിവർ സംസാരിച്ചു. കെ.സാദിഖ്(സിറാജ് ), സന്തോഷ് തുളസിമന്ദിരം(ദീപിക), ഷിൻ്റോ തോമസ്(കണ്ണൂർ വിഷൻ ), പി.സി. ഗോവിന്ദൻ(മലയാള മനോരമ )എന്നിവർ നേതൃത്വം നൽകി.