ദിനേശ് വിലക്കിഴിവ് മേള തുടങ്ങി

കണ്ണൂർ : കേരള ദിനേശ് വിഷു മെഗാ ഡിസ്കൗണ്ട് മേള പയ്യാമ്പലത്തെ കേന്ദ്രസംഘം സ്റ്റാളിൽ ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. മേളയിൽ സ്പെഷ്യൽ ഡിസ്‌കൗണ്ട് ലഭിക്കുന്ന മേളയാണിത്. കണ്ണൂർ പൊലീസ് മൈതാനം സ്റ്റാൾ, താണയിലെ ജി.കെ.പി. സ്റ്റാൾ, തളാപ്പിലെ ഫാമിലി ഷോപ്പി, തലശേരി ദിനേശ് ഷോപ്പി, ചെറുവത്തൂർ ദിനേശ് പടന്ന റോഡ് സ്റ്റാൾ, പയ്യന്നൂർ കണ്ടോത്ത് ദിനേശ് ഷോപ്പി, കാസർകോട് സംഘം സ്റ്റാൾ എന്നിവിടങ്ങളിലും സ്പെഷ്യൽ ഡിസ്കൗണ്ട് ലഭ്യമാണ്. കോട്ടൺ ഷർട്ട്, ലിനൻ ഷർട്ട്, കോട്ടൺ ബെഡ് ഷീറ്റ്, ലേഡീസ്, കിഡ്സ് ഫാഷൻ ഡ്രസുകൾ, മുണ്ട്, ലുങ്കി, നൈറ്റി തുടങ്ങിയ ഉൽപ്പന്നങ്ങളും പ്രഥമൻകിറ്റ്, കോക്കനട്ട് ലഡു, നന്നാറി സ്ക്വാഷുകൾ, ജാം, തേങ്ങാപാൽ, വെർജിൻ കോക്കനട്ട് ഓയിൽ, തേങ്ങാപ്പൊടി തുടങ്ങിയ ഫുഡ് ഉൽപ്പന്നങ്ങളും വിവിധ തരം കുടകളും പ്രത്യേക ഡിസ്‌കൗണ്ടിൽ സ്റ്റാളിൽ ലഭ്യമാണ്. 6 മുതൽ 13വരെ പ്രവർത്തിക്കും.