ജീവന് കൈത്താങ്ങാവാൻ ഐ.എം.എ.യുടെ ബ്രിഗേഡ്

Share our post

തിരുവനന്തപുരം : അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും, ജീവിത ശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിനും സമൂഹത്തെ സജ്ജമാക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) പബ്ലിക്ക് ഹെൽത്ത് ബ്രിഗേഡ്.

ജനങ്ങളുമായി നിരന്തരം ഇടപഴകുന്നവരെ കണ്ടെത്തി പരിശീലനം നൽകി ബ്രിഗേഡിന്റെ ഭാഗമാക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് പ്രവർത്തനം. പ്രായോഗിക പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ബ്രിഗേഡിൽ സോഷ്യൽ ഹെൽത്ത് വോളന്റിയർമാരാക്കും. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ ക്യാപ്റ്റൻമാരാക്കും,.ലോകാരോഗ്യ ദിനമായ ഏഴിന് ആനയറയിലെ ഐ.എം.എ ആസ്ഥാനത്ത് മന്ത്രി വീണാ ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്യും. ധനലക്ഷ്മി ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. താത്പര്യമുള്ളവർക്ക് 9400406881,9400408863 എന്നീ നമ്പരുകളിൽ വിളിക്കാം.

പരീശീലനം ഇവർക്ക്

□ സാമൂഹിക – സന്നദ്ധ പ്രവർത്തകർ

□ ഓട്ടോ, ടാക്‌സി തൊഴിലാളികൾ

□ ചുമട്ടുതൊഴിലാളികൾ

പരിശീലനം

□ വഴിയാത്രക്കാർക്കും സഹപ്രവർത്തകർക്കും ഹൃദയാഘാതം സംഭവിച്ചാൽ സി.പി.ആർ ഉൾപ്പെടെയുള്ള അടിയന്തര സഹായം നൽകുന്നത് പഠിപ്പിക്കും.

□ പൊതുസ്ഥലങ്ങളിൽ വച്ച് തലചുറ്റും ബോധക്ഷയവും സംഭവിക്കുന്നവരെയും അപകടങ്ങളിൽപ്പെടുന്നവരെയും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് നൽകേണ്ട പ്രാഥമിക ശുശ്രൂഷയെ കുറിച്ചും ക്ലാസ്.

□ നല്ല ഭക്ഷണരീതിയും ആരോഗ്യസംരക്ഷണവും കാൻസർ ലക്ഷണങ്ങളും ഉൾപ്പെടെ പഠനവിഷയങ്ങൾ.

□ ആദ്യഘട്ടത്തിൽ ഒരു ദിവസമാണ് പരിശീലനം. രാവിലെ തിയറിയും ഉച്ചയ്ക്ക് ശേഷം പ്രാക്ടിക്കലും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!