ഡി.രാജ വി.കെ.രാഘവൻ വൈദ്യരെ സന്ദർശിച്ചു

മണത്തണ: സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ മുതിർന്ന സി.പി.ഐ നേതാവ് മണത്തണയിലെ വി.കെ.രാഘവൻ വൈദ്യരെ സന്ദർശിച്ചു. ദേശീയ മഹിളാ ഫെഡറേഷൻ ജന.സെക്രട്ടറി ആനി രാജയും ഒപ്പമുണ്ടായിരുന്നു. മണത്തണയിലെ വസതിയിൽ വിശ്രമത്തിലാണ് രാഘവൻ വൈദ്യർ.
സി.പി.ഐ ജില്ലാ അസി.സെക്രട്ടറി കെ.ടി.ജോസ്, അഡ്വ.വി.ഷാജി, സി.കെ.ചന്ദ്രൻ, വി.ഗീത, ഷിജിത്ത് വായന്നൂർ, വി.പദ്മനാഭൻ തുടങ്ങിയവരും ഒപ്പമുണ്ടായി. കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് അനുബന്ധ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഡി.രാജ.