Connect with us

Breaking News

നോമ്പുകാലം: പഴവിപണിയിലിടം ‘വിദേശി’കൾക്ക്

Published

on

Share our post

കണ്ണൂർ : ക്ഷീണമകറ്റാൻ നോമ്പുതുറ വിഭവങ്ങൾക്കൊപ്പം ഏതെങ്കിലുമൊരു പഴവും തീൻമേശയിൽ ഇടംപിടിച്ചിട്ടുണ്ടാകും. നോമ്പുകാലത്ത് പഴങ്ങൾക്ക് ആവശ്യക്കാരേറും. ഒപ്പം വിലയും ഉയരാനാണ് സാധ്യത.

മാങ്ങയുടെ സീസണാണിത്. മറ്റുള്ള പഴങ്ങളുടെ സീസൺ അവസാനിച്ചതിനാൽ പുറത്തുനിന്നാണ് ഇവയിൽ കൂടുതലും വരുന്നത്. അതാണ് പഴങ്ങൾക്ക് വിലകൂടാനുള്ള സാധ്യത. ഇന്ധനവില വർധനയും ഇതിനൊരു കാരണമാണ്. ബെംഗളൂരുവിൽനിന്നാണ് കൂടുതൽ പഴവർഗങ്ങൾ കണ്ണൂരിലെത്തുന്നത്. വിദേശത്തുനിന്നാണ് ഇവിടേക്ക് പഴങ്ങളെത്തുന്നത്. ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽനിന്നാണ് ആപ്പിളും മധുരനാരങ്ങയും ഇറക്കുമതി ചെയ്യുന്നത്. അതിനാൽ സീസണായിരുന്ന സമയത്ത് കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന മധുരനാരങ്ങയ്ക്ക്‌ 100 രൂപ മുതലാണ് ഇപ്പോൾ വില. വലിയ പ്ലമ്മിനും പിയറിനുമാണ് വില കൂടുതൽ. കിലോയ്ക്ക് 400 രൂപ. കാലിഫോർണിയയിൽനിന്നാണ് പ്ലം എത്തിക്കുന്നത്.

വൈവിധ്യം വത്തക്കയിൽ

പഴവിപണിയിൽ നോമ്പുകാലത്തെ ഹീറോ വത്തക്കയാണ്. എന്നാൽ ഇത്തവണ വത്തക്കയിൽ നിറത്തിലും വലുപ്പത്തിലുമുണ്ട് വൈവിധ്യം. മുൻപുതന്നെ കണ്ടുപരിചയിച്ച വലിയ വത്തക്കയാണ് ഇതിൽ മുമ്പൻ. കിലോയ്ക്ക് 30 രൂപയാണ് വില. ഇനി ഇതിന്റെ കുഞ്ഞൻ കറാച്ചി വത്തയ്ക്കയുമുണ്ട്. അതിന് 25 രൂപയാണ് കിലോയ്ക്ക്.

കറാച്ചി വത്തക്ക മുറിച്ചാലോ മഞ്ഞനിറം. മറ്റൊരിനം മഞ്ഞനിറത്തിലുള്ള തൊലിയുള്ള കുഞ്ഞുവത്തക്കയാണ്. പക്ഷേ, മുറിച്ചാൽ സാധാരണ വത്തക്കയുടെ ചുവപ്പുനിറം തന്നെയായിരിക്കും. 35 രൂപയാണ് വില.

വില മുകളിലോട്ട്

പഴവർഗങ്ങളുടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. കൈതച്ചക്ക കിലോയ്ക്ക് 70-80 രൂപയാണ് നിലവിലെ വില. ഇത് 90 രൂപവരെയെത്തുമെന്നാണ് തെക്കിബസാറിലെ എം.സി.എസ്. ഫ്രൂട്ട്സ് കടയുടമ എം. ഷാജി പറയുന്നത്. നല്ല അനാറിന് 180-200 രൂപ വരെയാണ് വില. അത് ഇനിയും കൂടും. നോമ്പുകാലമായതിനാലുള്ള വിലക്കയറ്റമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശമാം-70, ആപ്പിൾ-200, 240, 260, കിവി-100, പച്ചമുന്തിരി-100, കുരുവില്ലാത്ത ചുവപ്പ് മുന്തിരി 160, കുരുവുള്ള ചുവപ്പ് മുന്തിരി 90, മാങ്ങ-100, നേന്ത്രപ്പഴം, പൂവൻപഴം-70, ബട്ടർ-300, ലിച്ചി-350, പച്ച ആപ്പിൾ-220 എന്നിങ്ങനെയാണ് വില. നോമ്പുകാലത്ത് ആവശ്യക്കാരേറെയുള്ളത് വത്തക്കയ്ക്കും മധുരനാരങ്ങയ്ക്കും അനാറിനുമാണ്. നോമ്പുതുറ വിഭവങ്ങളൊരുക്കാനായി പഴത്തിനും കൂടുതൽ ആവശ്യക്കാരുണ്ടെന്ന് പഴക്കടയിലെ ജീവനക്കാരൻ രഞ്ജിത്ത് ബാബു പറഞ്ഞു.


Share our post

Breaking News

പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

Published

on

Share our post

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.


Share our post
Continue Reading

Breaking News

കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.


Share our post
Continue Reading

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!