കോവിഡ് മരണം: ധനസഹായത്തിന് രണ്ട് മാസത്തിനകം അപേക്ഷിക്കണം

Share our post

തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള അടിയന്തര ധനസഹായത്തിന്റെ അപേക്ഷകൾ രണ്ട് മാസത്തിനകം സമർപ്പിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 2022 മാർച്ച് 22ന് മുൻപുവരെ കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായത്തിനുള്ള അപേക്ഷയാണ് 2022 മാർച്ച് 24 മുതലുള്ള 60 ദിവസത്തിനകം നൽകേണ്ടത്. ഇത് സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം.  

2022 മാർച്ച് 22ന് ശേഷം കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾ ധനസഹായത്തിനായി, മരണം നടന്ന് 90 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. 30 ദിവസത്തിനകം തീരുമാനമെടുക്കണം. ഇങ്ങനെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് പരാതി പരിഹാര സമിതിയെ സമീപിക്കാം. സമയപരിധി നീട്ടുന്നത് സമിതി തീരുമാനിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!