കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിൻ ഭാഗികമായി റദ്ദാക്കും

Share our post

പാലക്കാട്‌ : പാലക്കാട് ഡിവിഷനിലെ കോഴിക്കോട്- വെസ്റ്റ് ഹിൽ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾക്കുള്ള ട്രാഫിക് നിയന്ത്രണങ്ങൾ കാരണം ആലപ്പുഴ – കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്റെ സർവീസ് ഷൊർണൂർ ജംഗ്ഷനിൽ അവസാനിപ്പിക്കും.

ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16307 ആലപ്പുഴ – കണ്ണൂർ പ്രതിദിന എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് 2022 ഏപ്രിൽ 05, 07, 08, 09, 10, 12, 14, 15 തീയതികളിൽ  (08 സർവീസുകൾ) ഷൊർണൂരിനും കണ്ണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!