ബോട്ടിങ്ങും ഭക്ഷണവുമടക്കം 850 രൂപക്ക് കാടിനുള്ളിലൂടെ യാത്ര; ആനവണ്ടിയുടെ അടിപൊളി പാക്കേജ്

Share our post

ടൂറിസം രംഗത്ത് വൻഹിറ്റായി മാറിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി യാത്ര. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വിവിധ ജില്ലകളിൽ നിന്ന് കുറഞ്ഞ ചെലവിൽ ആനവണ്ടി യാത്ര സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിൽ നിന്ന് ഭൂതത്താൻക്കെട്ട്, തട്ടേക്കാട്, പൂയംക്കുട്ടി, ഇഞ്ചത്തൊട്ടി ഉല്ലാസയാത്രയാണ് ഒരുക്കിയിരിക്കുന്നത്. മനസ്സിന് കുളിർമയേകുന്ന യാത്രകൾ കുറഞ്ഞ ചെലവിൽ സമ്മാനിക്കുകയാണ് കെ.എസ്.ആർ.ടി.സി.യുടെ ലക്ഷ്യം.

കാടിന്റെ മനോഹാരിതയറിഞ്ഞുള്ള ആനവണ്ടി യാത്ര ഈ മാസം 16ന് ആരംഭിക്കും. രാവിലെ 7.30ന് പുറപ്പെട്ട് രാത്രി 8ന് തിരികെ എത്തുന്ന രീതിയിലാണ് ഉല്ലാസയാത്ര ഒരുക്കിയിരിക്കുന്നത്. സുരക്ഷിതമായ ഈ യാത്രയ്ക്ക് തയാറാണോ? എങ്കിൽ ഉടൻ തന്നെ സീറ്റ് ഉറപ്പാക്കാം. ബുക്കിങ് ആരംഭിച്ചു. ഭൂതത്താൻക്കെട്ടിലെ കാഴ്ചകളടക്കം തട്ടേക്കാട് ഒരു മണിക്കൂർ ബോട്ടിങ്, കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നായ ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശനവും ഒരുക്കിയിട്ടുണ്ട്.

ഈ ടൂർ പാക്കേജിന് വെറും 850 രൂപയാണ്. ഭക്ഷണവും ബോട്ടിങ്ങും കാനനയാത്രയും ഉൾപ്പടെയാണ് ഈ നിരക്ക് ഈടാക്കുന്നത്. കൂടുതല്‍ വിവരങ്ങൾക്ക് 9495876723, 8547832580 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!