ബസ്, ഓട്ടോ നിരക്ക് വർധന; ഉത്തരവ് അടുത്തയാഴ്ച
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുവർധന സംബന്ധിച്ച ഉത്തരവ് തിങ്കളോ, ചൊവ്വയോ പുറത്തിറങ്ങും. നിരക്ക് വർധന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വിടാനാണ് സർക്കാർ തീരുമാനം. തിങ്കളാഴ്ച ഓൺലൈനായി മന്ത്രിസഭാ യോഗം ചേർന്ന ശേഷം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. വർധനയുടെ തോത് സംബന്ധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ സർക്കാരിനോട് പരാതി ഉന്നയിച്ചിരുന്നു. രണ്ടു കിലോമീറ്ററിന് മിനിമം ചാർജ് 30 രൂപയാക്കാനാണ് നിശ്ചയിച്ചത്. എന്നാൽ ഇതുകൊണ്ട് പ്രയോജനമില്ലെന്നും മൂന്നു പൈസ നഷ്ടമാണുണ്ടാകുകയെന്നും ചൂണ്ടിക്കാട്ടിയാണ് ഓട്ടോ തൊഴിലാളികൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയത്. ഇതുകൂടി പരിഗണിച്ച് ഒന്നര കിലോമീറ്റർ ദൂരത്തിന് 30 രൂപ നിശ്ചയിക്കാനും സാധ്യതയുണ്ട്.