Connect with us

Breaking News

വിതുമ്പിക്കരഞ്ഞ് തടവുകാർ; ഒരു മുൻ ജയിൽ മേധാവിക്കും ലഭിക്കാത്ത അത്യപൂർവ ‘യാത്രയയപ്പ്’

Published

on

Share our post

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജയില്‍ ആസ്ഥാനകാര്യ ഡിഐജി എസ് സന്തോഷിന് വികാരനിര്‍ഭരമായ യാത്രയയപ്പ്‌ നല്‍കി തടവുകാര്‍. കെട്ടിപ്പിടിച്ചും വിതുമ്പിക്കരഞ്ഞുമാണ് ജയില്‍ ഡി.ഐ.ജിയെ തടവുകാര്‍ യാത്രയാക്കിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് ജയില്‍ അന്തേവാസികള്‍ പ്രിയപ്പെട്ട ഉദ്യോഗസ്ഥന് അത്യപൂര്‍വമായ യാത്രയയപ്പ് നല്‍കിയത്.

ജയില്‍ അന്തേവാസികള്‍ക്ക് തന്നോടുള്ള സ്‌നേഹമാണ് അവര്‍ പ്രകടിപ്പിച്ചത്. അവരോടെല്ലാം വിടപറയേണ്ടി വരുന്നതില്‍ ഏറെ സങ്കടമുണ്ടെന്നും അതുകൊണ്ടാണ് യാത്രയയപ്പില്‍ കണ്ണുനിറഞ്ഞതെന്നും സന്തോഷ് പ്രതികരിച്ചു.

‘വൈകാരികമായ ബന്ധമാണ് ജയില്‍ അന്തേവാസികള്‍ക്കും പോലീസുകാര്‍ക്കും ഇടയിലുള്ളത്. കുടുംബങ്ങളിലെ ബന്ധങ്ങള്‍ക്ക് സമാനമാണിത്. അവരുടെ വിഷമങ്ങളും സന്തോഷങ്ങളും ഞങ്ങളുതേതുമാണ്. മറ്റേതെങ്കിലും ഒരു ജോലി പോലെയല്ല ജയില്‍ വകുപ്പിലെ ജോലി. മനസുകൊണ്ട് ജോലി ചെയ്ത്, മനസുകൊണ്ട് അന്തേവാസികള്‍ ഏറ്റുവാങ്ങുന്ന ജോലിയാണിത്’, സന്തോഷ് പറഞ്ഞു.

മുപ്പത്തിയൊന്നര വര്‍ഷത്തെ സേവനത്തിനിടെ രാവും പകലുമായി ഒരുപാട് സമയംചെലവഴിച്ച ജയിലാണ് പൂജപ്പുരയിലേത്. അവസാനനിമിഷം ഇവിടെയെത്തി അന്തേവാസികളെ കാണണ്ടെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ അവരെല്ലാം ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരേയും വ്യക്തിപരമായി നന്നായി അറിയാം. ബന്ധുക്കള്‍ക്ക് തന്നെക്കുറിച്ച് അറിയുന്നതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അവിടെയുള്ള ജയില്‍ അന്തേവാസികള്‍ക്ക് അറിയാം. അവരുടെ കാര്യങ്ങള്‍ തനിക്കുമറിയാം. പ്രായമായ അന്തേവാസികളോട് ബഹുമാനം കലര്‍ന്ന സ്‌നേഹമാണ്. വാത്സല്യത്തോടെയുള്ള സ്‌നേഹം അവര്‍ക്ക് തന്നോടുമുണ്ട്.

കുറ്റങ്ങള്‍ ആപേക്ഷികമാണ്. അത് നിയമത്തിന്റെ വ്യാഖ്യാനത്തിന് അനുസരിച്ചാണ് സംഭവിക്കുക. ആത്യന്തികമായി എല്ലാവരും മനുഷ്യരാണ്. ഒരുനിമിഷത്തിലോ സാഹചര്യത്തിലോ ആണ് ഒരാള്‍ നിയമലംഘകനാകുന്നത്. അയാളുടെ വ്യക്തിത്വത്തിന്റെ മറ്റു ഘടകങ്ങളില്‍ അയാല്‍ നല്ല മനുഷ്യനായിരിക്കാം. ചെയ്ത പ്രവര്‍ത്തിയുടെ അടിസ്ഥാനത്തിലല്ല ജയില്‍ അധികൃതര്‍ അന്തേവാസികളെ നോക്കികാണുന്നത്. സംവിധാനത്തോട് അവര്‍ എന്തുമാത്രം സഹകരിക്കുന്നുവോ അത്രത്തോളം സ്‌നേഹം അങ്ങോട്ടും ഇങ്ങോട്ടുമുണ്ടാകും. – സന്തോഷ് പറഞ്ഞു.

1990ൽ  ജയിൽ വകുപ്പിൽ പ്രവേശിച്ച സന്തോഷ് സംസ്ഥാനത്തെ എല്ലാ സെൻട്രൽ ജയിലുകളിലും പ്രധാന ജില്ലാ ജയിലുകളിലും വിവിധ തസ്തികളിൽ ജോലി നോക്കി. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ആയിരിക്കെയാണു ജയിൽ ആസ്ഥാനകാര്യ ഡി.ഐ.ജി ആയത്. ജീവനക്കാരുടേയും തടവുകാരുടേയും ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾക്ക്  തുടക്കമിട്ടു. സംസ്ഥാനത്തെ 53 ജയിലുകളിൽ 4 വനിതാ ജയിലുകൾ ഒഴികെ 40 ലേറെ ജയിലുകളിലാണ് സഹപ്രവർത്തകരും ജയിൽ അന്തേവാസികളും  അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്. ചില ജില്ലകളിൽ രണ്ടും മൂന്നും ജയിലുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി യോഗം സംഘടിപ്പിച്ചു. 3 മന്ത്രിമാർ വ്യത്യസ്ത ദിവസങ്ങളിൽ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു . 23ന് പൂജപ്പുര സെൻട്രൽ ജയിലിൽ സബ് ഓഡിനേറ്റേഴ്സ് ഓഫിസേഴ്സ് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥി സഹപാഠി കൂടിയായ മന്ത്രി സജി ചെറിയാൻ. 24ന് എക്സിക്യൂട്ടീവ് ഓഫിസേഴ്സ് സംഘടിപ്പിച്ച യാത്രയപ്പിൽ പങ്കെടുത്തത് മന്ത്രി വി. ശിവൻകുട്ടി. 26ന് തൃശൂർ സെൻട്രൽ ജയിലിലെ ചടങ്ങിൽ മന്ത്രി ആർ. ബിന്ദുവാണ് എത്തിയത്. പുറമേ സാംസ്കാരിക പ്രവർത്തകരുടെ പ്രത്യേക യാത്രയയപ്പ് ചടങ്ങും നടന്നു.

മാവേലിക്കര വള്ളിക്കുന്നം സ്വദേശിയായ സന്തോഷ് ഇടതു സഹയാത്രികനായിരുന്നു. 15 വർഷത്തിലേറെ ജയിൽ എക്സിക്യൂട്ടീവ് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. കഥ, കവിത, നാടകം എന്നീ രചനകളിൽ മികവു തെളിയിച്ച അദ്ദേഹം മികച്ച വാഗ്മിയുമാണ്. ഭാര്യ ശ്രീലേഖയും മകൾ ശർമദയും ജയിൽ ആസ്ഥാനത്തെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു. 


Share our post

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Breaking News

നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .

രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.

ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!