‘തെളിനീരൊഴുകും നവകേരളം’; വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം

Share our post

കണ്ണൂർ : തെളിനീരൊഴുകും നവകേരളം’ സമ്പൂര്‍ണ്ണ ജല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. മാസ്‌ കമ്മ്യൂണിക്കേഷന്‍/ജേണലിസം/മള്‍ട്ടിമീഡിയ ബിരുദ ബിരുദാന്തര വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വിലയിരുത്തല്‍, മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, ഡോക്യുമെന്റേഷന്‍ എന്നിവയാണ് പ്രധാന ചുമതലകള്‍. ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമാകാന്‍ www.sanitation.kerala.gov.in സന്ദര്‍ശിക്കുക. തെരഞ്ഞെടുത്തവരെ വിവരങ്ങള്‍ അറിയിക്കുന്നതാണ്.

സംസ്ഥാനത്തെ എല്ലാത്തരം ജല സ്രോതസ്സുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതിനുമാണ് ‘തെളിനീരൊഴുകും നവകേരളം’ എന്ന പേരില്‍ ഒരു ബൃഹത് ക്യാമ്പയിന്‍ നവകേരളം കര്‍മ്മപദ്ധതി -2 ന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

പൊതുജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെ, വിവിധ വകുപ്പുകളുടെ സഹകരണത്തിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!