ആക്രിക്കടയിലെ സാധനങ്ങൾ കൊണ്ട് വത്സൻ ഉണ്ടാക്കിയത് കല്ല് കയറ്റൽ യന്ത്രം

കരിവെള്ളൂർ : സഹോദരിയുടെ മകൻ സുജേഷിന് വീട് നിർമിക്കാൻ തുടങ്ങിയപ്പോൾ മുതൽ രണ്ടാംനിലയിലേക്കുള്ള കല്ലുകൾ എളുപ്പത്തിലും ചുരുങ്ങിയ ചെലവിലും എങ്ങനെ മുകളിലെത്തിക്കുമെന്ന ചിന്തയായിരുന്നു പെരളത്തെ ബസ് ഡ്രൈവർ വത്സൻ പുത്തൂക്കാരന്.
ഇരുഭാഗത്തേയും റെയിലുകളുടെ ഭാരം കുറച്ചാൽ മറ്റ് സ്ഥലങ്ങളിലേക്കും ഉപയോഗത്തിന് കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ തന്നെയാണ് വത്സൻ യന്ത്രം സജ്ജീകരിച്ചിട്ടുള്ളത്.
വൈദ്യുത മോട്ടോറിൽ പ്രവർത്തിക്കുന്ന തേങ്ങ പൊതിക്കുന്ന യന്ത്രം, കാൽ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന വയൽ കിളക്കാനും വിത്ത് വിതയ്ക്കാനും വെള്ളം ഒഴിക്കാനും കഴിയുന്ന യന്ത്രം ഇവ അവയിൽ ചിലത് മാത്രം.
ഡ്രൈവർ ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയമെല്ലാം വത്സൻ എന്തെങ്കിലും പരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കും. സഹായത്തിന് മരുമകൻ സുജേഷും ഒപ്പമുണ്ടാകും. ബിന്ദുവാണ് വത്സന്റെ ഭാര്യ. അഭയ് അക്കൂസ് മകനും.