കണ്ണൂരിലെ ഇ.കെ. നായനാർ മ്യൂസിയം ഏപ്രിൽ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ : സി.പി.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഇ.കെ. നായനാർ മെമ്മോറിയൽ മ്യൂസിയം ഏപ്രിൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചു. ഏപ്രിൽ മൂന്നിന് വൈകുന്നേരം 3.30നാണ് ഉദ്ഘാടനം.
ആധുനിക സൗകര്യങ്ങളോടെയാണ് മ്യൂസിയം തയ്യാറാക്കിയതെന്നും പാർട്ടി കോൺഗ്രസിന് കഴിഞ്ഞ് ഏപ്രിൽ 11ന് ശേഷം മാത്രമാണ് മ്യൂസിയത്തിൽ പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.
പാർട്ടി കോൺഗ്രസിനായി ഏപ്രിൽ നാലിന് തന്നെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്തുമെന്ന് കോടിയേരി അറിയിച്ചു. ഏപ്രിൽ അഞ്ചോടെ എല്ലാ പോളിറ്റ് ബ്യൂറോ അംഗങ്ങളും കണ്ണൂരിലെത്തും. അഞ്ചിന് വൈകുന്നേരം നാലിന് പോളിറ്റ് ബ്യൂറോ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.