Connect with us

Breaking News

പൊതുവിദ്യാലയങ്ങൾക്ക് ഗ്രേഡിങ് വരുന്നു

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ ഗുണനിലവാരം വ്യക്തമാക്കുന്ന ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഗ്രേഡിങ്ങിനുള്ള മാനദണ്ഡങ്ങൾ എസ്‌.സി.ഇ.ആർ.ടി നിർണയിക്കുമെന്നും അധ്യാപക സംഘടനകളുടെ യോഗത്തിൽ അദ്ദേഹം അറിയിച്ചു.

‘അവധിക്കാലത്ത് വിദ്യാർഥികൾക്കായി മിനി കലോത്സവം നടത്തുന്നത് സർക്കാർ പരിഗണനയിലാണ്. പ്രീ-പ്രൈമറി അധ്യാപകരുടെ 3 മാസത്തെ ഓണറേറിയം കുടിശിക എത്രയും വേഗം കൊടുത്തു തീർക്കാൻ ധനവകുപ്പുമായി ചർച്ച നടത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ അദാലത്തുകൾ തുടരും. ഫയലുകൾ അനാവശ്യമായി പിടിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഇതിനായി വിജിലൻസ് ഇടപെടലും ശക്തമാക്കും. 

ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലി ഭാരം കുറയ്ക്കാൻ സർക്കാർ ഉത്തരവിട്ട നടപടികൾ അടുത്ത അധ്യയന വർഷം നടപ്പാക്കും. പ്രിൻസിപ്പൽമാർ‌ പഠിപ്പിക്കേണ്ട പീരിയഡുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടിയാകും സ്വീകരിക്കുക. സ്കൂൾ പി.ടി.എ.കളുടെ പ്രവർത്തനത്തിന് ഏകീകൃത രൂപം നൽകും’– മന്ത്രി അറിയിച്ചു.

ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാംപിൽ ഒരു സെഷനിൽ മൂല്യനിർണയം നടത്തേണ്ട ചോദ്യ പേപ്പറുകളുടെ എണ്ണം വർധിപ്പിച്ചത് പിൻവലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ ആവശ്യപ്പെട്ടു.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!