Breaking News
സ്കൂളിന് സ്ഥലം വാങ്ങാൻ അധ്യാപിക രണ്ടുപവൻ മാല ഊരിനൽകി
കൊണ്ടോട്ടി : ജോലിചെയ്യുന്ന സ്കൂളിന് സ്വന്തമായി സ്ഥലംവാങ്ങാൻ നാട്ടുകാർ അരയും തലയും മുറുക്കിയിറങ്ങുമ്പോൾ നോക്കിനിൽക്കുന്നതെങ്ങനെ? കഴുത്തിൽക്കിടന്ന രണ്ടുപവന്റെ മാല ഊരിനൽകി പ്രഥമാധ്യാപിക ധനസമാഹരണത്തിന് തുടക്കമിട്ടു. അധ്യാപികയുടെ സദ്പ്രവൃത്തി നാട്ടുകാർക്കും ആവേശമായി.
നൂറ്റാണ്ട് പിന്നിട്ടിട്ടും വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന നെടിയിരുപ്പ് ജി.എൽ.പി. സ്കൂളിന് ഭൂമി വാങ്ങുന്നതിനുള്ള ശ്രമങ്ങൾക്കാണ് പ്രഥമാധ്യാപികയുടെ ചുമതല വഹിക്കുന്ന വി. ബിന്ദു സ്വർണമാല നൽകി തുടക്കമിട്ടത്. 1914-ൽ പ്രവർത്തനം തുടങ്ങിയ സ്കൂളിന്റെ കെട്ടിടം പഴകി ജീർണിച്ചിട്ടു വർഷങ്ങളായി. പ്രീ പ്രൈമറിയും ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളുമുള്ള സ്‌കൂളിൽ 237 വിദ്യാർഥികളും ഏഴ് അധ്യാപകരുമുണ്ട്.
മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളാനുള്ള സൗകര്യം സ്കൂളിനില്ല. വാടകക്കെട്ടിടത്തിലായതിനാൽ സർക്കാർ സഹായവും കിട്ടില്ല. ശൗചാലയമടക്കമുള്ള സൗകര്യങ്ങൾ നാട്ടുകാരും അധ്യാപകരും ചേർന്നാണ് ഒരുക്കിയത്. നാട്ടിലെ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആധുനിക രീതിയിൽ മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടാകണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. സ്ഥലലഭ്യതായിരുന്നു പ്രശ്‌നം.
ദേശീയപാതയോരത്തു സ്കൂൾ പ്രവർത്തിക്കുന്ന ഭൂമി വിലയ്ക്കു കൈമാറാൻ മാനേജർ തയ്യാറാണ്. 15 സെന്റ് സൗജന്യമായും 50 സെന്റ് വിപണിവിലയിൽ കുറച്ചും നൽകാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്. 65 സെന്റ് ഭൂമി കിട്ടിയാൽ സ്കൂളിന് സ്വന്തമായി കെട്ടിടവും മറ്റു സൗകര്യങ്ങളുമുണ്ടാക്കാനാകും.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ജനകീയ വികസനസമിതി രൂപവത്കരിച്ചത്. ധനശേഖരത്തിന് സ്വർണമാല നൽകിയ കോഴിക്കോട് പാലാഴി സ്വദേശിയായ ബിന്ദു 2008 മുതൽ ഇവിടെ അധ്യാപികയാണ്.
ചെയർമാൻ ദിലീപ് മൊടപ്പിലാശ്ശീരി ഒരു ലക്ഷം രൂപ സംഭാവനചെയ്തു. പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ട് തുക സ്വരൂപിക്കാനാണ് കമ്മിറ്റി തീരുമാനം.
ജനകീയ വികസനസമിതി യോഗം നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമ സുഹ്‌റബി ഉദ്‌ഘാടനം ചെയ്തു. എ. മുഹ്‌യുദ്ദീൻ അലി, അസ്മാബി, റംല കൊടവണ്ടി, ശിഹാബ് കോട്ട, ഉമ്മുകുൽസു, മുഹമ്മദലി കോട്ട, അറമുഖൻ, എ.പി. അഹമ്മദ്, സഹീർ, കെ.എ. മൊയ്തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login