Connect with us

Local News

പാഴ് തുണി മാലിന്യം ക്ലീൻ കേരളക്ക് കൈമാറി 

Published

on

Share our post

പേരാവൂർ: ഹരിത കർമ്മസേനയെ ഉപയോഗിച്ച് പഞ്ചായത്തുകൾ ശേഖരിച്ച പാഴ് തുണി മാലിന്യം ക്ളീൻ കേരള കമ്പനിക്ക് കൈമാറി. മാലൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ നിന്നുള്ള നാല് ടൺ പാഴ് തുണി മാലിന്യമാണ് കയറ്റി കൊണ്ടുപോയത്. കഴിഞ്ഞ ദിവസങ്ങളിൽ പേരാവൂർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ ശേഖരിച്ച ആറ് ടണ്ണോളം പാഴ് തുണി മാലിന്യവും കയറ്റി കൊണ്ടുപോയിരുന്നു. വരും ദിവസങ്ങളിൽ കണിച്ചാർ, കോളയാട് പഞ്ചായത്തുകൾ ശേഖരിച്ച തുണി മാലിന്യവും ക്ലീൻ കേരളക്ക് കൈമാറുമെന്ന് ഹരിതകേരള മിഷൻ പ്രതിനിധി നിഷാദ് മണത്തണ പറഞ്ഞു .

പേരാവൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളും കാര്യക്ഷമമായ ശുചിത്വമാലിന്യ സംസ്ക്കരണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മാലിന്യം കൊണ്ടുപോകുന്നതിനായി ഏഴ് പഞ്ചായത്തുകളും ക്ലീൻ കേരള കമ്പനിയുമായി കരാർ വെച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശിച്ച കലണ്ടർ പ്രകാരമുള്ള ശേഖരണവും നടന്നുവരുന്നു. കഴിഞ്ഞ മാസം ടൺ കണക്കിന് ചില്ല്‌ മാലിന്യം ശേഖരിച്ചിരുന്നു. തുടർന്നുള്ള മാസം ചെരിപ്പ്, ബാഗ്, തെർമോക്കോൾ ഉൾപ്പെടെ ശേഖരിച്ചു കയറ്റി അയക്കും. എല്ലാ മാസവും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്‌റ്റിക്, കടലാസ് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കളും ഹരിത കർമ്മസേന ശേഖരിക്കുന്നുണ്ട്. സേനയുടെ സേവനം ലഭ്യമാക്കാൻ വാർഡ്‌ മെമ്പർമാരുടെ സഹായം തേടാവുന്നതാണ്. നിശ്ചിത യൂസർ ഫീ മാസം തോറും വാങ്ങിയാണ് ഈ സേവനം ഓരോ പഞ്ചായത്തിലും ലഭ്യമാക്കുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

MATTANNOOR

കണ്ണൂർ-മുംബൈ സർവീസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് മുംബൈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 10.30ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 12.30ന് കണ്ണൂരിൽ എത്തി ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വെളുപ്പിന് 1.20ന് പുറപ്പെട്ട് 3.10ന് മുംബൈയിൽ എത്തുന്ന തരത്തിലാണ് സമയക്രമം. 3800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. യൂറോപ്പ്, യു.എസ്.എ വിമാന താവളത്തിലേക്ക് മുംബൈ വഴി കണക്‌ഷൻ സർവീസ് സാധ്യമാകുന്ന തരത്തിലാണ് കണ്ണൂർ മുംബൈ സമയം ക്രമീകരിച്ചിരിക്കുന്നത് എന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു.


Share our post
Continue Reading

MALOOR

മാലൂർ ഗുഡ് എർത്ത് സാരംഗിൽ കുട്ടികൾക്ക് അവധിക്കാല ക്യാമ്പ്

Published

on

Share our post

മാലൂർ: പരിസ്ഥിതിയെ നിരീക്ഷിക്കാനും പഠിക്കാനും കുട്ടികളിലെ സർഗാത്മകതയെ ഉണർത്താനും ‘പച്ചക്കുതിര’ എന്ന പേരിൽ ഗുഡ് എർത്ത് ബാംഗ്ലൂർ ഏകദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാലൂർ ഗുഡ് എർത്ത് സാരംഗ് ഫുഡ് ഫോറസ്റ്റിലാണ് ക്യാമ്പ്. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ആറു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. ഡോ. ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്, ശിവദർശന, ബിജു തേൻകുടി എന്നിവർ നേതൃത്വം നൽകും. കൃഷി നടത്തം, ജൈവ വൈവിധ്യ ക്ലാസുകൾ, നാച്ചുറൽ പെയിൻ്റിംഗ്, മാമ്പഴ രുചിക്കൂട്ടുകൾ തുടങ്ങിയവ ക്ലാസ്സുകളുടെ ഭാഗമാകും. വ്യാഴാഴ്ച വരെ പേർ രജിസ്റ്റർ ചെയ്യാം. ഫോൺ :7306340635.


Share our post
Continue Reading

IRITTY

മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം

Published

on

Share our post

ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം ഏപ്രിൽ രണ്ട് മുതൽ 10 വരെ ആഘോഷിക്കും. ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാര പൂജ, നിറമാല, വിശേഷാൽ ദേവീ പൂജകൾ എന്നിവ പൂരോത്സവ നാളുകളിൽ ഉണ്ടാകും. 10-ന് രാവിലെ എട്ടിനുള്ള പൂരംകുളി ആറാട്ടോടെ സമാപനം. രണ്ട് മുതൽ ഒൻപത് വരെ ക്ഷേത്രം മണ്ഡപത്തിൽ ഭാഗവത സപ്താഹ യജ്ഞവും ഉണ്ടാകും. മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി കരിവെള്ളൂരാണ് യജ്ഞാചാര്യൻ. രണ്ടിന് അഞ്ചരയ്ക്ക് ആചാര്യവരണം തുടർന്ന് മാഹാത്മ്യ വർണന എന്നിവയും മൂന്ന് മുതൽ ഒൻപത് വരെ പാരായണവും പ്രഭാഷണവും ഉണ്ടാകും. ഭാഗവത സംഗ്രഹത്തോടെ യജ്ഞം 10-ന് സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!