ന്യൂഡൽഹി: കേരളത്തിൻ്റെ എം.പി സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പതോടെയാണ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റത്. തൃശൂരിലെ മിന്നും വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപിയെ...
കൊട്ടിയൂർ: ഭക്തജനങ്ങൾ ഒഴുകിയെത്തിയ ഞായറാഴ്ച കൊട്ടിയൂർ പെരുമാൾക്ക് പുണർതം നാൾ മധുരം പകർന്ന് ചതുശ്ശതം വലിയ വട്ടളം പായസം നിവേദിച്ചു. വൈശാഖോത്സവ കാലത്ത് നാല് ചതുശ്ശതം വലിയ വട്ടളം പായസമാണ് പെരുമാൾക്ക് നിവേദിക്കുന്നത്. ഞായറാഴ്ച രണ്ടാമത്തെ...
കണ്ണൂർ : എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനം ജൂൺ 29, 30 തീയ്യതികളിൽ പിണറായി കൺവെൻഷൻ സെന്ററിലെ അഷറഫ് നഗറിൽ നടക്കും. പ്രതിനിധി സമ്മേളനം, പതാക-ദീപശിഖ ജാഥകൾ, ചരിത്ര പ്രദർശനം, അനുബന്ധ പരിപാടികൾ എന്നിവയും നടക്കും. സമ്മേളന വിജയത്തിനായി...
പൊതുമേഖല ബാങ്കുകളിൽ ഉൾപ്പെടെ 9,995 ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്ഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഫീസർ (ഗ്രൂപ്പ് എ), ഓഫീസ് അസിസ്റ്റന്റ് മൾട്ടി പർപ്പസ് (ഗ്രൂപ്പ് ബി) തസ്തികകളിലാണ് നിയമനം. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെയുള്ള...
കണ്ണൂർ : “ഭക്ഷണമാണ് ഔഷധവും ആരോഗ്യവും” എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ജൈവ സംസ്കൃതി നടത്തുന്ന പ്രതിമാസ ജൈവമേള ജൂൺ പത്തിനും 11-നും രാവിലെ പത്ത് മുതൽ ആറ് വരെ കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ...
കണ്ണൂർ : ആഗോള സാഹസിക ടൂറിസം മേഖലയുടെ ഹബ്ബാകാൻ കേരളം. സാഹസിക അന്താരാഷ്ട്ര മത്സരങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിച്ചതിലൂടെ കഴിഞ്ഞ വർഷം ടൂറിസം മേഖലയ്ക്ക് 23.5 കോടി രൂപ വരുമാനം ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ്...
കോഴിക്കോട് : കെ.എസ്.ആർ.ടി.സി ബസ്സിന് മുന്നിൽ നടുറോട്ടിൽ കടുവയുടെ അത്താഴം. ബന്ദിപ്പൂർ വഴി വയനാട്ടിലേക്ക് എത്തുന്ന റോഡിലാണ് ഇര പിടിച്ചതിൻ്റെ ഒരു ഭാഗം മാംസത്തുണ്ടുമായി കടുവ പ്രത്യക്ഷപ്പെട്ടത്. ബസ് മുന്നിൽ എത്തിയിട്ടും യാതൊരു ധൃതിയും കാണിക്കാതെ കടുവ...
കോളയാട്: എടവണ്ണ – കൊയിലാണ്ടി ദേശീയ പാതയിൽ മുക്കം നെല്ലിക്കാപറമ്പിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന കതിരൂർ സ്വദേശിനി മയമൂനയാണ്...
കണ്ണൂർ: ബക്രീദ് പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് ഈ മാസം പത്ത് മുതൽ 15 വരെ 30% വരെ പ്രത്യേക റിബേറ്റ്. ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉൽപന്നങ്ങളും ഖാദി ബോർഡിൻ്റെ ഷോറൂമുകളിൽ നിന്നും വാങ്ങുമ്പോൾ ആനുകൂല്യം ലഭിക്കുമെന്ന്...
തിരുവനന്തപുരം: കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ ക്ലാസ്മുറികളിൽ പത്രവായന പഠനപ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ പത്രവായനയ്ക്ക് പ്രത്യേകസമയം നിശ്ചയിക്കും. വായനാപോഷണ പരിപാടിക്കായി സർക്കാർ തയ്യാറാക്കിയ കരടുരേഖയിലാണ് നിർദേശം. വിശദ മാർഗരേഖ എസ്.സി.ഇ.ആർ.ടി. ഉടൻ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കും....