മുഴപ്പിലങ്ങാട്: ഐ.ആർ.പി.സി ശബരിമല തീർഥാടകർക്കായി മുഴപ്പിലങ്ങാട് കൂറുമ്പക്കാവിന് സമീപം ആരംഭിച്ച ഇടത്താവളം ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനംചെയ്തു. 2018 മുതലാണ് ഇവിടെ ഇടത്താവളം തുടങ്ങിയത്. 2019ൽ 58 ദിവസം ഹെൽപ് ഡെസ്ക് പ്രവർത്തിച്ചിരുന്നു. ശബരിമലയിലേക്ക്...
തലശേരി: നെട്ടൂർ ഇല്ലിക്കുന്നിനെ ലഹരിവിൽപ്പനയുടെ കേന്ദ്രമാക്കുന്ന മാഫിയാസംഘത്തെ പ്രദേശത്തെ യുവാക്കൾ ചോദ്യംചെയ്തത് സഹികെട്ട്. മയക്കുമരുന്നിനടിപ്പെട്ട യുവാക്കളുടെ കുടുംബത്തിന്റെ സങ്കടം കണ്ട് നിൽക്കാനാവാതെയാണ് നാട്ടുകാർ പ്രതികരിച്ചത്. പൊലീസ് റെയ്ഡും കേസും ഉണ്ടായിട്ടും മാഫിയാ സംഘാംഗങ്ങൾ ലഹരിവിൽപ്പനയിൽനിന്ന് പിന്മാറിയില്ല....
തലശേരി: ലഹരിവസ്തുക്കളും പണവുമായി ദമ്പതികളടക്കം മൂന്നുപേരെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശേരി മട്ടാമ്പ്രം കുമ്പളപ്പുറത്ത് ഹൗസിൽ കെ പി യൂനുസ് (33), ഭാര്യ റഷീദ (30), എടക്കാട് കുറ്റിക്കകം ഒടോൻ ഹൗസിൽ വി പി...
തലശേരി: സി.പി.ഐ. എം പ്രവർത്തകരെ ലഹരി മാഫിയാസംഘം കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചുപ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് തലശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. റിമാൻഡിലുള്ള മുഖ്യപ്രതി നെട്ടൂർ വെള്ളാടത്ത് ഹൗസിൽ സുരേഷ്ബാബു എന്ന പാറായി...
തലശ്ശേരി: ജനറൽ ആസ്പത്രിയിലെ ചികിത്സാ പിഴവുകൾക്കെതിരായുയർന്ന പരാതികളിൽ കൗൺസിൽ യോഗത്തിൽ കടുത്ത പ്രതിഷേധം ഉയർത്തി പ്രതിപക്ഷം. ആസ്പത്രിയിൽ നിരന്തരം പരാതികൾ ഉയർന്നു വരികയാണെന്നും കർശന നടപടി നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ബി.ജെ.പി കൗൺസിലർ അജേഷ് ആവശ്യപ്പെട്ടു....
തലശ്ശേരി :ഇരട്ടക്കൊലപാതക കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ലഹരിമാഫിയ ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണിത് എന്നാണു വിശദീകരണം. നിട്ടൂർ ഇല്ലിക്കുന്നിലെ സി.പി.എം പ്രവർത്തകരായ ത്രിവർണയിൽ കെ.ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരെ...
തലശ്ശേരി ബസ് കാത്തു നില്ക്കുന്ന സ്ത്രീകള്‍ക്ക് ഓട്ടോറിക്ഷയില്‍ യാത്ര വാഗ്ദാനം ചെയ്തു സ്വര്‍ണാഭരണം അപഹരിക്കുന്ന സംഘം ജില്ലയില്‍ വ്യാപകം. മേലൂരിലും കണ്ണപുരത്തും വീട്ടമ്മമാര്‍ക്ക് സ്വര്‍ണാഭരണം നഷ്ടമായി. കഴിഞ്ഞ 23ന് മേലൂര്‍ രോഹിണി നിവാസില്‍ സി.വി.സുജാതയുടെ 5...
പിണറായി: കാർഷിക മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായിയിൽ കൃഷിദർശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക വിളകളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്ത് മുന്നേറ്റം ഉണ്ടാക്കും. ഓരോ...
കൃഷി ദർശൻ 2022 ൻ്റെ ഭാഗമായി തലശ്ശേരിയിൽ കൃഷിവകുപ്പ് അഞ്ച് പുതിയ ഉത്തരവുകൾ പുറത്തിറക്കി. കർഷകരുടെ പരാതികളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണിത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജിത കൃഷി പ്രൊജക്റ്റുകളിൽ കൃഷി ഉദ്യോഗസ്ഥരെ നിർവ്വഹണ ഉദ്യോഗസ്ഥരായി നിയമിക്കുന്നതിന് അനുമതി...
തലശ്ശേരി : കഞ്ചാവ് വിൽപനയ്ക്കെതിരെ പ്രവർത്തിക്കുന്നതിലുള്ള വിരോധമാണ് തലശ്ശേരി ഇരട്ടക്കൊലപാതകത്തിനു കാരണമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷബിലും ബന്ധുക്കളും കഞ്ചാവ് വിൽപനയ്ക്കെതിരെ പ്രവർത്തിച്ചിരുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഷബിലിനെ നിട്ടൂർ ചിറമ്മലിൽ രണ്ടാം...