തലശ്ശേരി: പത്രവിതരണം നടത്തുന്നതിനിടയിൽ വയോധികന് നേരെ മുഖംമൂടി ആക്രമണം. കൊളശ്ശേരി കളരിമുക്ക് വായനശാലക്കടുത്ത സ്മൃതിയിൽ കെ. സുരേന്ദ്രബാബു (74) വാണ് ആക്രമിക്കപ്പെട്ടത്. മരത്തടി കൊണ്ടുള്ള ആക്രമണത്തിൽ തലയുടെ ഇടതുഭാഗത്തും ഇടതുകൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ...
മാഹി: പള്ളൂർ കോയ്യോടൻ കോറത്ത് തെയ്യപറമ്പിൽ ഇന്നലെ ഉച്ചയ്ക്ക് നോക്കുന്നിടത്ത് എല്ലാം ശാസ്തപ്പൻ തെയ്യങ്ങളായിരുന്നു. 36 ശാസ്തപ്പന്മാരാണ് ഒരേസമയം കെട്ടിയാടിയത്. ഗുളികൻ, ഘണ്ടാകർണനും കാരണവരും ഉച്ചിട്ട ഭഗവതിയും വിഷ്ണുമൂർത്തിയും നിറഞ്ഞാടിയത് ഭക്തർക്ക് അത്യപൂർവമായ അനുഭവമായി. ഉച്ചയ്ക്ക്...
തലശ്ശേരി : ഭാര്യയെ അടുക്കളയിൽ തടഞ്ഞുനിർത്തി കത്തി കൊണ്ട് കുത്തിയും ഇരുമ്പ് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി...
തലശ്ശേരി : ഫെബ്രുവരി ഏഴുവരെ ലഖ്നൗവിൽ നടക്കുന്ന ബി.സി.സി.ഐ. വനിതാ അണ്ടർ-23 ഏകദിന ട്രോഫി ക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ സി.കെ. നന്ദനയും എസ്.ആർ. ഉർവശിയും. മണത്തണ സ്വദേശിനിയായ സി.കെ. നന്ദന ഇടംകൈയൻ ഓഫ് സ്പിന്നറാണ്....
തലശ്ശേരി: ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന ആളുടെ വീട് ആക്രമിച്ചതായി പരാതി. കേസിലെ ഒന്നാം പ്രതി പാറായി ബാബുവിന്റെ നിട്ടൂരിലെ വീടിന് നേരെയാണ് ആക്രമണം. ഇതുസംബന്ധിച്ച് വീട്ടുകാർ ധർമടം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം...
തലശ്ശേരി: തലശ്ശേരി സബ് കലക്ടര് ഓഫീസ് പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷന് പരിധിയിലെയും ഭൂമി തരം മാറ്റം അനുവദിച്ചുള്ള ഉത്തരവ് വിതരണം ജനുവരി 29ന് നടക്കും. തീര്പ്പ് കല്പിച്ച കേസുകളിലെ അപേക്ഷകര്ക്കാണ് തരം മാറ്റം ഉത്തരവ്...
തലശ്ശേരി: റിപ്പബ്ലിക് ദിനത്തിൽ രാജ്ഘട്ടിൽ നടക്കുന്ന പരേഡിൽ മോട്ടോർ സൈക്കിളിൽ നടത്തുന്ന സാഹസിക പ്രകടനത്തിൽ കേരളത്തിന്റെ അഭിമാനതാരങ്ങളാകാൻ തലശ്ശേരിക്കാരിയടക്കം മൂന്ന് വനിതകൾ. തലശ്ശേരി കോടിയേരി ഇല്ലത്ത്താഴ സ്വദേശിനി കെ.കെ. സൗമ്യ ഉൾപ്പെടെ മൂന്ന് പേരാണ് സശസ്ത്ര...
തലശ്ശേരി : സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി എരഞ്ഞോളിപ്പുഴയോരത്ത് പുഴയോര നടപ്പാത പ്രവർത്തനസജ്ജമായി. എരഞ്ഞോളിപ്പാലത്തിൽനിന്ന് കൊളശ്ശേരിയിലേക്ക് പോകുന്ന റോഡരികിൽ പുഴയോരത്ത് 300 മീറ്റർ ദൂരത്തിലാണ് നടപ്പാത നിർമിച്ചത്. നടപ്പാതയുടെ സമീപത്തായി ഭക്ഷണശാലയുമുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേനയാണ്...
തലശ്ശേരി: തലശ്ശേരി കടൽപ്പാലം നടപ്പാതയിൽ വിനോദത്തിനെത്തുന്നവരെ വരവേൽക്കുന്നത് കക്കൂസ് മാലിന്യമടങ്ങിയ അസഹനീയ ദുർഗന്ധം. നടപ്പാതയിൽ പാലത്തോട് ചേർന്ന കരിങ്കല്ലുകൾക്കിടയിലൂടെയാണ് കക്കൂസ് മാലിന്യമടക്കം കടലിലേക്ക് ഒഴുക്കിവിടുന്നത്. ദിവസവും കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകൾ വിനോദത്തിനെത്തുന്നത് കടലോര നടപ്പാതയിലാണ്. ഇവിടെ...
തലശ്ശേരി: ഇരു വൃക്കകളും തകരാറിലായതിനാൽ ജീവിതം വഴിമുട്ടിയ ചിത്രകാരൻ ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നു. എരഞ്ഞോളി ജല്ലിക്കമ്പനി റോഡിലെ അദ്വൈതത്തിൽ എം.സി. സജീവ് കുമാറിന് ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരിച്ചുവരാൻ വൃക്ക മാറ്റിവെക്കുകയേ നിർവാഹമുള്ളൂ. രണ്ടു വൃക്കകളുടെയും പ്രവർത്തനം...