തലശ്ശേരി: വി.ആർ കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പാട്ടവ്യവസ്ഥയില്‍ മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതില്‍ അന്തിമ തീരുമാനമായി. സ്പീക്കർ എ.എൻ ഷംസീറിൻ്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ റവന്യൂ, കായിക വകുപ്പുമന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്....
എടക്കാട്: നടാലിലെ നാണാറത്ത് പുതിയ പാലത്തിന്റെ നിർമാണം അതിവേഗതയിൽ പുരോഗമിക്കുന്നു. വ്യാഴാഴ്ച വൈകീട്ടോടെ സ്ലാബിന്റെ കോൺക്രീറ്റ് പണികൾ പൂർത്തിയാക്കി. വർഷങ്ങളായി അപകടനിലയിലായിരുന്ന പഴയ നാണാറത്ത് പാലം മൂന്ന് മാസങ്ങൾക്ക് മുമ്പാണ് പൊളിച്ചു നീക്കി പുതിയ പാലത്തിന്റെ...
തലശ്ശേരി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിലേക്കുള്ള സർവിസ് റോഡുകൾ അടച്ചിട്ടതിൽ വലഞ്ഞ് ജനങ്ങൾ. നാല് മാസം മുമ്പാണ് ബൈപാസ് റോഡ് തുറന്നത്. എന്നാൽ ബൈപാസിലേക്കുള്ള സർവിസ് റോഡുകൾ പലയിടത്തും തകർന്നു. അറ്റകുറ്റപണികൾക്കായാണ് സർവിസ് റോഡുകൾ അടച്ചിട്ടത്. ചോനാടം...
തലശ്ശേരി : സ്വകാര്യആസ്പത്രിയിൽ നിന്ന് കുഞ്ഞിന്റെ മാല മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ. താഴെ ചമ്പാട്ട് വൈറ്റ് വില്ലയിൽ കെ.ആയിഷയെ (52) തലശ്ശേരി എസ്.ഐ. അഖിൽ അറസ്റ്റ് ചെയ്തു. ആയിഷ ഇപ്പോൾ കീഴ്മാടത്താണ് താമസം. തലശ്ശേരി...
തലശ്ശേരി: കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാക്കുന്നതിന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ ചേംബറിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ തലയോഗത്തിൽ തീരുമാനം. റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായാണ് യോഗം ചേർന്നത്. റെയിൽവേ മേൽപ്പാലം ഗതാഗതത്തിന്...
തലശ്ശേരി: തകർന്ന സർവീസ് റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചു. മുഴപ്പിലങ്ങാട്-മാഹി ബൈപാസിലേക്ക് വാഹനങ്ങൾ കയറാനും ഇറങ്ങാനുമുള്ള കൊളശേരി, ചോനാടം ഭാഗത്തുള്ള സർവീസ് റോഡുകളാണ് അടച്ചത്. റോഡുകളിൽ ചിലയിടത്ത് കുണ്ടുംകുഴിയും രൂപപ്പെട്ടിരുന്നു. ടാറിങും പൂർണമായില്ല. അപകടം പതിവായതോടെ നാട്ടുകാർ...
തലശ്ശേരി:മഴയിൽ കുളിച്ച് നിൽക്കുന്ന ഉദ്യാനം, പൂജാപുഷ്പങ്ങളായ ചെത്തി അടക്കം കുലകുലകളായി പൂത്തുനിൽക്കുന്നു, മുൻവശത്ത് സുവർണകാന്തിയിൽ സൂര്യകാന്തികൾ- ശ്രീ നാരായണഗുരുദേവൻ തൃക്കൈകൾ കൊണ്ട് പ്രതിഷ്ഠ നിർവഹിച്ച തലശ്ശേരി ജഗന്നാഥ ക്ഷേത്രം വിശ്വാസത്തിനപ്പുറം വർഷകാലത്തെ നയനമനോഹര കാഴ്ച കൂടിയാണിപ്പോൾ....
തലശ്ശേരി:സംസ്ഥാനത്തെ ആദ്യ ഇ-സ്പോർട്സ് കേന്ദ്രം തലശ്ശേരിയിലെ വി.ആർ.കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. തലശ്ശേരി സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും സ്പോർട്സ് കേരള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്തി കിഡ്സ്...
തലശ്ശേരി, തളിപറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായം: 18-35. അംഗീകൃത സര്‍വകലാശാല ബിരുദം, വേര്‍ഡ് പ്രോസസിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ്, മലയാളം,...
തലശേരി: സംസ്ഥാന ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയും ജില്ലാ ഓർഗനൈസിംഗ് ചെസ്സ് കമ്മിറ്റിയും സംഘടിപ്പിച്ച ജില്ലാഅണ്ടർ 19 ഗേൾസ് ചെസ്സിൽ നജ ഫാത്തിമ ജേതാവായി. ഇസബെൽ ജുവാന കാതറിൻ (പയ്യന്നൂർ), പി.പി. ശിവപ്രിയ (ചെറുകുന്ന്), പി. കീർത്തിക...