പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആധുനിക സജ്ജീകരണങ്ങളുള്ള ആംബുലൻസ് സർവീസ് തുടങ്ങി.ബാങ്കിന്റെ ലാഭവിഹിതം പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പദ്ധതിയിലാണ് മിതമായ നിരക്കിൽആംബുലൻസ് സേവനം തുടങ്ങിയത്. സണ്ണി ജോസഫ് എം.എൽ.എ ആംബുലൻസ് ഫ്ളാഗ്...
പേരാവൂർ : 2021-ൽ തറക്കല്ലിട്ട പേരാവൂർ താലൂക്കാസ്പത്രി കെട്ടിട നിർമാണം ഉടനാരംഭിക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവസിച്ചു. ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി...
പേരാവൂര്: ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയര്ത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന മനുഷ്യ ചങ്ങലയില് കേരളാ സ്റ്റേറ്റ് 108 ആംബുലന്സ് എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു) അംഗങ്ങളായ കണ്ണൂര് ജില്ലയിലെ 108 ആംബുലന്സ് ജീവനക്കാരും പങ്കാളികളാകുമെന്ന്...
പേരാവൂര്: ബ്ലോക്ക് പഞ്ചായത്ത്,പേരാവൂര് താലൂക്ക് ആസ്പത്രി എന്നിവയുടെ നേതൃത്വത്തില് ഞാനുമുണ്ട് പരിചരണത്തിന് സെക്കന്ഡറി പാലിയേറ്റീവ് ദിനാചരണവും ബോധവത്കരണ ക്ലാസും വെള്ളിയാഴ്ച 12 മണി മുതല് ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടക്കും. എം. എൽ.എ സണ്ണി ജോസഫ് ...
പേരാവൂർ: ചുവരുകൾ വിണ്ടുകീറിയും മേൽക്കൂര പൂർണമായും തകർന്നും ഏതുനിമിഷവും നിലംപൊത്താവുന്ന വീടിനുള്ളിൽ സഹായം കാത്ത് കഴിയുകയാണ് ഒരമ്മയും ഭിന്നശേഷിക്കാരിയായ അവരുടെ മകളും. പേരാവൂർ പഞ്ചായത്തിലെ എട്ടാംവാർഡ് തൊണ്ടിയിലാണ് ഈ കുടുംബത്തിന്റെ താമസം. സായീവിലാസത്തിൽ അംബികയും 25-കാരിയായ...
പേരാവൂർ:താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം ഉടനാരംഭിക്കുക, ആസ്പത്രി കോമ്പൗണ്ടിലെ റോഡുകൾ നന്നാക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമരം തുടങ്ങി.ഇന്ന് രാവിലെ ആരംഭിച്ച ഉപവാസം വൈകിട്ട്...
പേരാവൂർ : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തും, ആരോഗ്യവകുപ്പും നടത്തുന്ന പാലിയേറ്റീവ് ദിനാചരണത്തിലേക്ക് പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മ 50 ഭക്ഷണ കിറ്റുകൾ നൽകും. വ്യാഴാഴ്ച നടക്കുന്ന പാലിയേറ്റീവ് ദിനാചരണ പരിപാടിയിൽ വച്ചാണ് കിറ്റുകൾ...
പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ജനുവരി 26 മുതൽ 30 വരെ നടക്കും. 26 വെള്ളിയാഴ്ച ഉച്ചക്ക് പതാകയുയർത്തൽ, വൈകിട്ട് 6.30ന് ഉദ്ഘാടന സമ്മേളനം, സിദ്ദിഖ് മഹ്മൂദി വിളയിലിന്റെ മതപ്രഭാഷണം. ശനിയാഴ്ച വൈകിട്ട് എഴിന് സലീം...
പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവം 19 (വെള്ളി) മുതൽ 21 (ഞായർ) വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് കലാപരിപാടികൾ, എട്ടിന് ഗാനമേള. ശനിയാഴ്ച വൈകിട്ട് വെള്ളാട്ടം, 7.30ന് താലപ്പൊലി ഘോഷയാത്ര....
പേരാവൂർ: പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിനും ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും പേരാവൂർ ടൗണിലെ രണ്ട് സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്തി. സ്ഥലമുടമക്ക് മുന്നറിയിപ്പ് നോട്ടീസും നല്കി. ക്രിസ്റ്റൽ മാളിലെ സെഞ്ച്വറി സൂപ്പർ മാർക്കറ്റ്,...