പേരാവൂർ: കൊട്ടിയൂർ തീർഥാടകർ ആശ്രയിക്കുന്ന മലയോര ഹൈവേയിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.പുഴക്കര ഭാഗത്താണ് റോഡിലേക്ക് മരം പൊട്ടി വീണത്.നാട്ടുകാർ ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാവിലെയാണ് സംഭവം.
പേരാവൂർ: തിങ്കളാഴ്ച പകലുണ്ടായ ശക്തമായ കാറ്റിൽ മഠപ്പുരച്ചാൽ ബാവലി പ്രദേശത്ത് വ്യാപക നാശം. നിരവധി റബർ മരങ്ങൾ നശിച്ചു.അഞ്ചോളം വൈദ്യുത തൂണുകൾ പൊട്ടി വൈദ്യുതി ബന്ധവും നിലച്ചു.കഴിഞ്ഞ ദിവസവും മേഖലയിൽ വൈദ്യുതി തൂണുകൾ തകർന്ന് വൈദ്യുതി...
പേരാവൂർ: സെയ്ന്റ് ജോസഫ്സ് ഹൈസ്കൂളിലെ 1978 ബാച്ച് പത്താം ക്ലാസുകാരുടെ സംഗമം ‘ഓർമ 78’ പേരാവൂരിൽ നടന്നു. ശശി തടുക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ബേബിജോൺ തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. ബാച്ചംഗംവും റിട്ട. ഡി.വൈ.എസ്.പി.യും മുൻ സംസ്ഥാന...
പേരാവൂർ: മാപ്പത്തോൺ മാപ്പുകളുടെ പ്രദർശനവും ശില്പശാലയും പഞ്ചായത്തിൽ നടന്നു.പ്രസിഡന്റ് പി .പി .വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ലത കാണി പദ്ധതിയും നിഷാദ് മണത്തണ തോടുകളുടെ അവസ്ഥയും വിശദീകരിച്ചു. റീന മനോഹരൻ,...
പേരാവൂർ : കുനിത്തല ശ്രീനാരായണ ഗുരു മഠം എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രമതി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി....
പേരാവൂർ: ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ തൊണ്ടിയിൽ ഗർഭിണിയായ പശു ഷോക്കേറ്റ് ചത്തു. വീട്ടിലെ വയറിംഗും ഇലക്ട്രോണിക്ക്, ഇലക്ട്രിക്ക് ഉപകരണങ്ങളും കത്തി നശിച്ചു. തൊണ്ടിയിൽ – തിരുവോണപ്പുറം റോഡിലെ ആർദ്ര ഹൗസിൽ കെ.കെ. പ്രീതയുടെ പശുവാണ്...
പേരാവൂർ: സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് വാർഷിക പൊതുയോഗം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.ഫിലിം ക്രിട്ടിക്സ് പുരസ്കാര ജേതാവ്ഡോ: അമർ രാമചന്ദ്രനെയും ആതുരസേവന രംഗത്ത് അമ്പതാണ്ട് പൂർത്തിയാക്കിയ ഡോ.വി.രാമചന്ദ്രനെയും ചടങ്ങിൽ ആദരിച്ചു....
പേരാവൂർ: പേരാവൂർ ഗവ. ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11ന്. ഫോൺ: 04902996650.
പേരാവൂർ: കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയിൽ പേരാവൂർ കുനിത്തല സ്വദേശി നന്ദു കൃഷ്ണക്ക് രണ്ടാം റാങ്ക്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ നന്ദു പ്ലസ്ടു പരീക്ഷയിൽ 86.58 ശതമാനം മാർക്കും നേടിയിരുന്നു....
പേരാവൂർ : കനത്ത മഴയിൽ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീണ് സമീപത്തെ വീട് അപകടാവസ്ഥയിൽ. പേരാവൂർ കൊട്ടിയൂർ റോഡിലെ റിട്ട. നഴ്സ് കളപ്പുറത്ത് മറിയാമ്മയുടെ വീടാണ് സമീപത്ത് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി...