കേരളകം: ലോക്സഭാ ഇലക്ഷൻ എൻഫോഴ്സ്മെന്റിൻ്റെ ഭാഗമായി കേളകം പോലീസും പേരാവൂർ എക്സൈസും ചേർന്ന് അടക്കാത്തോട് ടൗണിലും പരിസരങ്ങളിലും കമ്പൈൻഡ് റെയിഡ് നടത്തി. കേളകം പോലീസ് എസ്എച്ച്ഒ പ്രവീൺ കുമാർ, എസ്ഐ രമേശൻ, എഎസ്ഐമാരായ സുനിൽ, വിവേക്,...
കണ്ണൂർ: നിടുംപൊയിൽ ചുരത്തിൽ കാർ തല കീഴായി മറിഞ്ഞു. നിടുംപൊയിൽ പൂളക്കുറ്റി ഭാഗത്തു വെച്ച് ആണ് അപകടം ഉണ്ടായത്. തിരുനെല്ലി അമ്പലത്തിലേക്ക് പോവുകയായിരുന്ന തലശ്ശേരി പൊന്ന്യം സ്വദേശിയും തലശ്ശേരി ഇന്ദിരഗാന്ധി ഹോസ്പിറ്റൽ ജീവനക്കാരൻ ശങ്കരനാരായണൻ, ബന്ധുക്കളായ...
ആറളം: ഫാമിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഒമ്പതാം ബ്ലോക്കിൽ വച്ച് തൊഴിലാളികളായ നാരായണി, ധന്യ എന്നിവരെ കാട്ടാന ഓടിച്ചത്. ഇതിനിടയിൽ വീണ് പരിക്കേൽക്കുകയായിരുന്നു.
കൂട്ടുപുഴ : കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റിന്റെ നിർമ്മാണം തുടങ്ങി. ഇക്കഴിഞ്ഞ ജനുവരി 23ന് തറക്കല്ലിട്ട എയ്ഡ് പോസ്റ്റിന്റെ നിർമ്മാണ പ്രവർത്തിയാണ് ഇപ്പോൾ ആരംഭിച്ചത്. ഇരട്ടി ലയൺസ് ക്ലബ് ഒരുക്കിയ എഡ് പോസ്റ്റ് കെട്ടിടം മാറ്റിയാണ്...
കേളകം: സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ലേല നടപടികൾ കർശനമാക്കിയത് മലയോരത്തെ കാർഷക ജനതയുടെ ഉറക്കം കെടുത്തുന്നു. വായ്പ കുടിശ്ശികയുടെ പേരിലാണ് വിവിധ ബാങ്കുകളുടെ ജപ്തി നടപടികൾ....
കാക്കയങ്ങാട് : വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി യുവാവിനെയും മാതാവിനെയും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേർക്കെതിരെ കേസെടുത്തു.തില്ലങ്കേരി മച്ചൂരമല റമീഷ് നിവാസിൽ പി.രാജേഷി (36) ൻ്റെ പരാതിയിലാണ് മച്ചൂർ മലയിലെ രജിത്, അനന്തൻ എന്നിവർക്കെതിരെ...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്തിൽ സൗജന്യ വാഹന പാർക്കിങ് ഇനിയില്ല. പുതിയ പരിഷ്കരണം ഇന്ന് അർധ രാത്രി മുതൽ നിലവിൽ വരും. 2025 മാർച്ച് 31 വരെയാണ് ബാധകം. വാഹനങ്ങൾ ടോൾ ബൂത്ത് കടന്ന് അകത്തേക്ക്...
പേരാവൂർ: മത്സ്യ വ്യാപാരിയും കോൺഗ്രസ് നേതാവുമായിരുന്ന പടിക്കൽ ബാബുവിൻ്റെ സ്മരണാർത്ഥം കൊളവംചാൽ അബൂ ഖാലിദ് മസ്ജിദിൽ ഇഫ്താർ സംഗമം നടത്തി. ബാബുവിൻ്റെ മകൻ എം.രജീഷാണ് ഇഫ്താർ സംഘടിപ്പിച്ചത്. മഹല്ല് പ്രസിഡൻറ് യു.വി.റഹീം ഉദ്ഘാടനം ചെയ്തു.പള്ളി ഇമാം...
കണ്ണൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ തിങ്കളാഴ്ച പേരാവൂർ മണ്ഡലത്തിൽ വോട്ടർമാരെ കാണും. ഈസ്റ്ററായതിനാൽ ഞായറാഴ്ച പൊതുപര്യടനം ഇല്ല. തിങ്കളാഴ്ച രാവിലെ എട്ടിന് അമ്പായത്തോട് നിന്ന് പര്യടനം തുടങ്ങും. 8.30: ചുങ്കക്കുന്ന്, ഒൻപത്: ശാന്തിഗിരി, 9.30:...
പേരാവൂർ: തിരുവോണപ്പുറം നാട്ടിക്കല്ലിൽ വളർത്തു പട്ടിയെ അഞ്ജാത ജീവി അക്രമിച്ചു കൊന്നു. കുറിയ കുളത്തിൽ സുമേഷിൻ്റെ വളർത്തു പട്ടിയെയാണ് ശനിയാഴ്ച രാത്രി ഒൻപതോടെ അഞ്ജാത ജീവി കൊന്നത്. കൂട്ടിൽ നിന്നും പുറത്തിറക്കി വിട്ട പട്ടിയെ തൊട്ടടുത്ത...