പേരാവൂർ: ഗണേശ സേവാ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവവും ഗണേശ വിഗ്രഹ നിമഞ്ജനവും നടത്തി.ഗണേശ വിഗ്രഹവും വഹിച്ച് വൈകിട്ട് ആറു മണിയോടെ തിരുവോണപ്പുറത്ത് നിന്നുമാരംഭിച്ച ഘോഷയാത്ര തെരു മഹാഗണപതി ക്ഷേത്രപരിസരത്ത് സംഗമിച്ചു.തുടർന്ന് സന്ധ്യയോടെ മഹാഘോഷയാത്രയായി ചെവിടിക്കുന്നിലെത്തി നിരവധി...
പേരാവൂർ:’ജലാഞ്ജലി നീരുറവ്’ പദ്ധതി പേരാവൂർ പഞ്ചായത്ത് തല ബാലോത്സവം എം.പി.യു.പി സ്കൂളിൽ നടന്നു.പഞ്ചായത്ത് മുൻ വൈസ്.പ്രസിഡന്റ് വി.ബാബുഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ വാർഡുകളിൽ നിന്നും എത്തിച്ചേർന്ന കുടുംബശ്രീ ബാലസഭ...
കണ്ണൂർ:എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ വളപട്ടണം ഭാഗത്ത് നടത്തിയ പരിശോധനയിൽ മാണിയൂർ പള്ളിയത്ത് ഹിബ മൻസിൽ കെ.കെ.മൻസൂറിനെ(30)10 .100 കിലോ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു.കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന...
പേരാവൂർ: യൂണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് ഓണാഘോഷം റോബിൻസ് ഹാളിൽ നടന്നു.യു.എം.സി.ജില്ലാ പ്രസിഡൻറ് ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പോളിസിയുടെ വിതരണോദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ്...
കണ്ണൂര്‍: മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലെ വീടുകളില്‍ വളര്‍ത്തുന്നത് ഒന്‍പത് ലക്ഷത്തോളം പട്ടികള്‍. ഇവയില്‍ ഒരു ശതമാനത്തിനുപോലും ലൈസന്‍സില്ല. തെരുവ് നായ്ക്കളുടെ എണ്ണം മൂന്നു ലക്ഷത്തോളവും വരും. പട്ടികള്‍ക്ക് ലൈസന്‍സെടുക്കാന്‍ 50 രൂപയോളം മാത്രമേ ചെലവുള്ളൂ....
കണ്ണൂര്‍: ക്രിസ്തീയ സമൂഹത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാര്‍ഥ്യമാണെണ് ആവര്‍ത്തിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. സഭ ഇക്കാര്യം പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. പ്രണയക്കെണി പരാമര്‍ശം മതസ്പര്‍ധയുടെ വിഷയമായി കാണേണ്ടതില്ലെന്നും വഴിതെറ്റുന്ന മക്കളേക്കുറിച്ചുള്ള...
അടക്കാത്തോട്:പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്തംബർ 17ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിൻറെ പ്രചരണാർത്ഥം ഇരിട്ടി ഡിവിഷൻ കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി. അടക്കാത്തോട്ടിൽ ഡിവിഷൻ സെക്രട്ടറി ഫിറോസ് ഉളിയിൽ ഉദ്ഘാടനം ചെയ്തു.പേരാവൂർ,കാക്കയങ്ങാട്,ആറളം,കീഴ്പ്പളളി,വളളിത്തോട്,പേരട്ട,ഉളിക്കൽ,ഇരിട്ടി,പുന്നാട്,നരയൻപാറ,നടുവനാട്, എന്നിവിടങ്ങളിലെസ്വീകരണങ്ങൾക്ക്...
പേരാവൂർ: പേരാവൂർ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ,ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.സെപ്തംബർ 30 വരെ അപേക്ഷിക്കാം.അപേക്ഷാഫോറം മാതൃക പേരാവൂർ ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും.പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം...
പാട്യം : പാട്യം ഗോപാലന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊട്ടയോടി പാട്യം ഗോപാലൻ മെമ്മോറിയൽ ക്ലബ്ബ് നടത്തുന്ന ഉത്തര മേഖല ക്വിസ് മത്സരം (പ്രൈസ് മണി) സപ്തംബർ 18 ന് ഞായറാഴ്ച രാവിലെ 10 മണിക്ക്...
പെരുമ്പുന്ന: വാർധക്യത്തിൽ തനിച്ചായി അഗതിമന്ദിരങ്ങളിൽ കഴിയുന്ന അമ്മമാർക്കൊപ്പം ഓണമാഘോഷിച്ച് കെ.സി.വൈ.എം. പേരാവൂർ മേഖല. പെരുമ്പുന്ന മൈത്രിഭവനിൽ സംഘടിപ്പിച്ച ആഘോഷത്തിൽ അഗതിമന്ദിരത്തിലെ അമ്മമാർക്ക് ഓണക്കോടിയും മധുരപലഹാരങ്ങളും നൽകി. നാൽപതോളം യുവജനങ്ങൾ സംഘടിപ്പിച്ച ആഘോഷത്തിൽ വിവിധ കലാപരിപാടികളുമൊരുക്കി. മേഖലാ...