തൊണ്ടിയിൽ :തൊണ്ടിയിൽ സംഗമം ജനശ്രീ മിഷൻ പ്രവർത്തകർ ഗാന്ധിജയന്തി ആഘോഷിച്ചു.പുഷ്പാർച്ചന നടത്തിയ ശേഷം ജോസഫ് നിരപ്പേൽ ,എൻ.ജെ. ദേവസ്യ ,ജോബി ജോസഫ് ,സി.അനിൽകുമാർ,ബെന്നി ജോസഫ് ,ദേവസ്യ കരിയാട്ടിൽ,ജോർജ് പള്ളിത്താഴെ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
ശ്രീകണ്ഠപുരം: വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. പയ്യാവൂർ പഞ്ചായത്തിന്റെ ‘ലഹരിമുക്ത ക്യാമ്പസ് സമൂഹം’ കർമപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ...
മുംബൈ: റിസർവ് ബാങ്ക് റിപ്പോനിരക്ക് അരശതമാനം ഉയർത്തിയതിനുപിന്നാലെ രാജ്യത്തെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകളും ഭവനവായ്പാ കമ്പനികളും റിപ്പോനിരക്ക് അടിസ്ഥാനമാക്കിയുള്ള ഭവനവായ്പപ്പലിശ ഉയർത്തിത്തുടങ്ങി. പൊതുമേഖലാബാങ്കുകളായ എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, സ്വകാര്യബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക്,...
കൊല്ലം: വളർത്തുനായ ലൈസൻസിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദർശിക്കാതെ ഓൺലൈനായി അപേക്ഷിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഫീസടച്ച് അപേക്ഷിക്കേണ്ടത്. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസൻസ് ഓൺലൈനിലോ തപാലിലോ ലഭിക്കും. പഞ്ചായത്തുകളിൽ...
ന്യൂഡൽഹി: ഒമ്പത്, പതിനൊന്ന് ക്ലാസ് വിദ്യാർഥികളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാനതീയതി ഒക്ടോബർ 15 വരെ നീട്ടിയതായി സി.ബി.എസ്.ഇ. അറിയിച്ചു. ഇന്ത്യൻ സ്കൂളുകളിൽ രജിസ്ട്രേഷന് 300 രൂപയാണ് ഫീസ്. വിദേശത്തെ ബോർഡ് സ്കൂളുകളിൽ ഒമ്പതാംക്ലാസ് രജിസ്ട്രേഷന് 500...
മട്ടന്നൂർ : കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ഗോ ഫസ്റ്റ് വിമാന സർവീസ് തുടങ്ങി. ഒരുമാസത്തേക്കാണ് ഗോ ഫസ്റ്റ് കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുക. പുലർച്ചെ 4.45-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 5.45-ന് ബെംഗളൂരുവിൽ എത്തുന്ന വിമാനം തിരിച്ച് വൈകീട്ട്...
കണ്ണൂർ: ഒരു മനുഷ്യായുസിനെ എരിച്ചുതീർക്കുന്ന സിഗററ്റുകൂട്. ലഹരിക്ക് തീപകരുന്ന ലൈറ്റർ, സിറിഞ്ചും ഗുളികകളും സ്റ്റാമ്പുകളുമടക്കമുള്ള ലഹരിയുടെ പുതുരൂപങ്ങൾ. കലാലയത്തിന്റെ മതിലിൽ അവർ നിറങ്ങൾ കൊണ്ടെഴുതിയത് ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശങ്ങളായിരുന്നു. കണ്ണൂർ ഗവ. വനിതാ കോളേജ് മതിലിലാണ്...
ന്യൂഡൽഹി: രാജ്യത്ത് 5 ജി നിരക്കുകളും പ്ളാനുകളും ഇതുവരെ ടെലികോം കമ്പനികൾ പ്രഖ്യാപിച്ചിട്ടില്ല. സ്പെക്ട്രം ലേലത്തിൽ പിടിക്കാൻ കമ്പനികൾക്ക് വൻതുക ഒഴുക്കേണ്ടിവന്നിട്ടുണ്ടെങ്കിലും 4 ജി നിരക്കുകളുമായി വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് സൂചന. മൊബൈൽ നിർമാണ കമ്പനികളും ടെലികോം...
കൊളക്കാട്: കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി .സ്കൂളിൽ ഗാന്ധി ജയന്തി ദിനമാഘോഷിച്ചു. പി .ടി. എയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളും അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി,പി .ടി .എ...
കിളിമാനൂർ (തിരുവനന്തപുരം) :മടവൂരിൽ പട്ടാപ്പകൽ ദമ്പതികളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പ് (70) ഭാര്യ വിമലാദേവി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി...