പേരാവൂർ :കൊട്ടിയൂർ തീർത്ഥാടകർക്ക് വിവേകാനന്ദ ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തിൽ മണത്തണയിൽ അന്നദാനം തുടങ്ങി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.വിവേകാനന്ദ ഗ്രാമസേവാ സമിതി രക്ഷാധികാരി കോലഞ്ചിറ ഗംഗാധരൻ അധ്യക്ഷത വഹിച്ചു....
കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖോത്സവ തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ അന്നദാനം ആരംഭിച്ചു. സേവാഭാരതി കൂത്തുപറമ്പിന്റെ നേതൃത്വത്തിൽ മെയ് 23 മുതൽ ജൂൺ 13 വരെയാണ് രാവിലെയും ഉച്ചയ്ക്കും രാത്രിയിലും അന്നദാനം നൽകുന്നത്. അന്നദാനത്തിന്റെ ഉദ്ഘാടനം മാതാ അമൃതാനന്ദമയീ മഠം...
കേളകം: കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നദാന വിതരണവും ഹെല്പ് ഡെസ്കുമായി ഒമ്പതാം വർഷവും ഐ.ആർ.പി.സി രംഗത്ത്.ഐ.ആർ.പി.സി പേരാവൂർ സോണൽ കമ്മറ്റിയും ടെമ്പിൾ കോർഡിനേഷൻ പേരാവൂർ ഏരിയ കമ്മറ്റിയുമാണ് കൊട്ടിയൂർ വൈശാഖോത്സവ നഗരിയിൽ ഹെല്പ് ഡസ്ക്കും അന്നദാനവുമായി രംഗത്തുള്ളത്....
പേരാവൂർ: ഐടെച്ച് ആർട്ട് ഗാലറിയുടെ പ്രിന്റിങ്ങ് യൂണിറ്റ് തൊണ്ടിയിൽ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി.ഗീത, കണിച്ചാർ...
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കും. കണ്ണൂർ റൂറൽ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പേരാവൂർ ഡി.വൈ.എസ്.പി ടി.കെ അഷ്റഫിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. മന്ദഞ്ചേരി, ഇക്കരെ കൊട്ടിയൂർ എന്നിവിടങ്ങളിൽ പോലീസ് ക്യാമ്പുകൾ...
പേരാവൂർ : പഞ്ചായത്ത് പരിധിയിലുള്ള വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി സ്ഥിതി ചെയ്യുന്ന മരങ്ങളോ മരക്കൊമ്പുകളോ വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും അവ വെട്ടി മാറ്റി അപകടാവസ്ഥ...
ഇരിട്ടി : കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു. മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നാണ് രാത്രി ഭണ്ഡാരവുമേന്തി കുടിപതികൾ യാത്ര തുടങ്ങിയത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ...
കൊട്ടിയൂർ: വൈശാഖോത്സവം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി കൊട്ടിയൂരിലേക്ക് സ്പെഷ്യൽ ബസ് സർവീസുകൾ നടത്തും. വ്യാഴാഴ്ച മുതലാണ് സ്പെഷ്യൽ സർവീസ് തുടങ്ങുക. തലശ്ശേരി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് പുലർച്ചെ 5.30 മുതൽ കൊട്ടിയൂരേക്ക് ബസുകൾ പുറപ്പെടും. കൊട്ടിയൂർ...
പേരാവൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിന് എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും വിവേകാനന്ദ ഗ്രാമ സേവാ സമിതി മണത്തണയിൽ ഉച്ചഭക്ഷണം നൽകും. മണത്തണ ടൗണിന് സമീപം ഗണപതി കോവിലിനു മുൻവശത്തായാണ് അന്നദാന കേന്ദ്രം. വ്യാഴാഴ്ച രാവിലെ പത്തിന് ഹിന്ദു...
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കർണാടക ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളിൽ നിന്നും 9.2 ഗ്രാം എം.ഡി.എം.എ പിടികൂടി. തളിപ്പറമ്പ് സ്വദേശികളായ അൽത്താഫ്(...