കൂത്തുപറമ്പ് : എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം.ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ പരിശോധനയിൽ 19.30 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാളെ പിടികൂടി. പാനൂർ മീത്തലെ വീട്ടിൽ എം. നജീബി നെയാണ് (54) അറസ്റ്റ് ചെയ്തത്....
പേരാവൂർ: ജില്ലയിൽ ആദ്യമായി വ്യാപാരികളുടെ സ്വയം സഹായ സംഘങ്ങൾക്ക് തുടക്കം. വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിനു കീഴിലാണ് നാലു സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ചത്. വ്യാപാരികളുടെ നൂതന സംരംഭങ്ങളുടെ ഉദ്ഘാടനവും സംഘങ്ങൾക്കുള്ള ധനസഹായ...
പേരാവൂർ : അമ്പെയ്ത്ത് അസോസിയേഷൻ നടത്തുന്ന ജില്ല അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വെള്ളി , ശനി ദിവസങ്ങളിൽ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. മത്സരാർഥികൾ വെള്ളിയാഴ്ച രാവിലെ ഏഴിന് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. സീനിയർ വിഭാഗത്തിൽ...
പേരാവൂർ : പെൻഷൻ കുടിശിക തീർത്ത് മാസാമാസം വിതരണം ചെയ്യാനും പേരാവൂർ താലൂക്കാസ്പത്രി കെട്ടിട നിർമാണം ത്വരിതപ്പെടുത്താനും എ.കെ.ടി.എ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോ.സെക്രട്ടറി കെ.വി.പുഷ്പജൻ ഉദ്ഘാടനം ചെയ്തു. ഇ.നിഷ അധ്യക്ഷയായി. പി.കെ....
കേളകം: ആനയെ തുരത്താനെത്തി തിരിച്ചുപോകാൻ കഴിയാതെ ഫാമിനുള്ളിൽ ആസ്ഥാന മന്ദിരം നിർമിച്ച് സ്ഥിരതാമസം ആക്കേണ്ടിവന്ന കഥയാണ് ആറളം ഫാമിലെ റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർ.ആർ.ടി) പറയാനുള്ളത്. പുനരധിവാസ മേഖലയിലെ താമസക്കാരുടെ കാവലാൾ എന്നുവേണം ഇവരെ വിളിക്കാൻ....
മട്ടന്നൂർ: ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ. കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് ആഭ്യന്തര സെക്ടറിൽ നിരക്ക് ഇരട്ടിയും രണ്ടിരട്ടിയുമായി.കണ്ണൂർ ഡൽഹി റൂട്ടിലും ക്രിസ്മസ് അവധി സമയത്ത് നിരക്ക്...
പേരാവൂർ: ചിത്ര, ശില്പ , കലാപ്രവർത്തകരുടെയും കരകൗശല കലാകാരന്മാരുടെയും ഒത്തുചേരൽ വേദിയായ ലാ ആർട്ട്ഫെസ്റ്റ് ചിത്രകലാ ക്യാമ്പും ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നു. മണത്തണ കോട്ടക്കുന്നിലാണ് മുതിർന്ന ചിത്രകാരൻ ജോയ് ചാക്കോയുടെ 50 വർഷത്തെ കലാജീവിതത്തെ അടയാളപ്പെടുന്ന ചിത്രപ്രദർശനവും...
ഇരിട്ടി: പലചരക്ക് കടയുടെ മറവിൽ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും വിറ്റ കടയുടമയെ ഇരിട്ടി എക്സൈസ് സംഘം അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. മീത്തലെ പുന്നാട്ടെ കടയുടമ എം.പി. രതീഷാണ് (39) റിമാൻഡിലായത്. ഇയാളുടെ കടയിൽനിന്ന്...
പേരാവൂർ: എസ്.വൈ.എസ് എഴുപതാം വാർഷികത്തോടനുബന്ധിച്ച് പേരാവൂരിൽ സൗഹൃദ ചായക്കട ഒരുക്കി. മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയം പ്രചരണമാക്കിയാണ് ചായക്കട ഒരുക്കിയത്. പരിപാടി വീക്ഷിക്കാനെത്തിയവർക്കും ടൗണിലെത്തിയ ഉപഭോക്താക്കൾക്കും സൗജന്യമായി ചായയും പലഹാരവും നല്കി. സ്വിദ്ദിഖ് മഹ്മൂദി വിളയിൽ...
തലശ്ശേരി: നഗരത്തിലെ പ്രധാന കവലകളിൽ സീബ്രലൈൻ വരക്കാൻ ഒടുവിൽ നഗരസഭ തയാറായി. നഗരസഭയുടെ പുതിയ കെട്ടിടോദ്ഘാടനത്തിന് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിന്റെ മുന്നൊരുക്കമായാണ് നഗരസഭാധികൃതർ ധൃതിപിടിച്ച് സീബ്ര ലൈൻ വരക്കാൻ തയാറായതെന്നാണ് സംസാരം.എന്നാൽ,...