തൃശൂർ: മിൽമ ചെയർമാനും കോൺഗ്രസ് നേതാവുമായ പി.എ. ബാലൻ മാസ്റ്റർ (74) അന്തരിച്ചു. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് തൃശൂർ അവിണിശേരിയിലെ വീട്ടുവളപ്പിൽ നടക്കും. കർഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്...
കണ്ണൂർ: ജില്ലയിലെ പാചകവാതക മേഖലയിലെ ചുമട്ട് തൊഴിലാളികൾ 22 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. കണ്ണൂർ ഡിസ്ട്രിക്ട് ഫ്യൂയൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് പണിമുടക്ക്. പാചക വാതക ഏജൻസികളിൽ ഗ്യാസ് സിലിൻഡറുകൾ വാഹനത്തിൽനിന്ന് ഇറക്കുകയും...
കണിച്ചാർ: റോഡരികിൽ മാസ്ക് വെക്കാതെ നിന്നത് ചോദ്യം ചെയ്ത സെക്ടറൽ മജിസ്ട്രേറ്റിനെ അധിക്ഷേപിച്ചതായി പരാതി. കണിച്ചാർ- അണുങ്ങോട് റോഡിൽ വെള്ളിയാഴ്ചയാണ് സംഭവം. കണിച്ചാർ പഞ്ചായത്ത് സെക്ടറൽ മജിസ്ട്രേറ്റ് ഷീജയാണ് കണിച്ചാർ സ്വദേശികളായ കുട്ടിച്ചൻ, മകൻ ദർശക്...
പേരാവൂർ: താലൂക്കാസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച ശേഷം പുതിയ കെട്ടിട നിർമ്മാണം നടത്തിയാൽ മതിയെന്ന് കിഫ്ബിയുടെ നിർദ്ദേശം. കഴിഞ്ഞ മാസം ആസ്പത്രി സന്ദർശിച്ച കിഫ്ബി സംഘമാണ് ഇത് സംബന്ധിച്ച് ബഹുനില കെട്ടിടം നിർമ്മിക്കുന്ന വാപ്കോസ്...
കണ്ണൂര്‍: കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നല്കുന്നു. കൊവിഡ് ഫ്രണ്ട് ലൈന്‍...
കണ്ണൂർ: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദ ബിരുദാനന്തര തലത്തിലുള്ള വിവിധ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും, സ്വാശ്രയ സ്ഥാപനങ്ങളില്‍ മെറിറ്റ്...
കൊച്ചി: ചാരിറ്റി പണപ്പിരിവിൽ സർക്കാർ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ആർക്കും പണംപിരിക്കാവുന്ന അവസ്ഥ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചാരിറ്റി യുട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നതെന്നും കോടതി ചോദിച്ചു. കോഴിക്കോട് സ്പൈനൽ മസ്കുലാർ അട്രോഫി...
കണ്ണൂർ: സ്വന്തമായി ബോക്സിങ് റിങ്, കോളേജ് വിദ്യാർഥികൾ അടക്കമുള്ളവർക്ക് സ്പോർട്സ് കൗൺസിലിന്റെ കീഴിലെ പരിശീലനം. എന്നിട്ടും സർവകലാശാല വനിതാ ബോക്സിങ് ടീം രൂപീകരിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യമുയരുന്നു. സൗകര്യങ്ങളുണ്ടായിട്ടും അതു പ്രയോജനപ്പെടുത്താത്തതിനാൽ മറ്റു സർവകലാശാലകളെയാണ് ജില്ലയിലെ...
പേരാവൂർ : ഏഴ് കുപ്പി മദ്യം കൈവശം വെച്ചതിനും, പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയതിനുമായി തൊണ്ടിയിൽ സ്വദേശികളായ രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. രണ്ടു വ്യത്യസ്ത റെയ്ഡുകളിലായാണ് ഇരുവരും പിടിയിലായത്. കണ്ണോത്ത് വീട്ടിൽ കെ....
മുഴക്കുന്ന്: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ പുലിമുണ്ടയിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. ഒന്നര മാസത്തിനിടയിൽ ഇത് നാലാം തവണയാണ് പുലിമുണ്ടയിലെ ശ്രീധരൻ്റെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത്. വ്യാഴാഴ്ച്ച രാത്രി മാത്രം നിരവധി വാഴകളും,...