തിരുവനന്തപുരം : മിശ്രവിവാഹിതർക്കും ഇനി തദ്ദേശ ഭരണസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാം. ഗസറ്റഡ് ഓഫീസർ, എം.പി, എം.എൽ.എ, തദ്ദേശഭരണ അംഗം എന്നിവരിലാരുടെയെങ്കിലും സാക്ഷ്യപത്രമുണ്ടെങ്കിൽ മിശ്രവിവാഹം രജിസ്റ്റർ ചെയ്യാനാവും. ഇതിനായി തദ്ദേശഭരണ വകുപ്പിന്റെ ഉത്തരവ് അടുത്ത ദിവസം ഇറങ്ങും....
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരെ തൊഴില്‍സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ആറു തട്ടിലാക്കാനുള്ള ഭരണപരിഷ്കാര കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. ഭരണപരിഷ്കാരം, ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുമായി കൂടിയാലോചിച്ച് പ്രായോഗികത അറിയിക്കാന്‍ മന്ത്രിസഭായോഗം ചീഫ്...
തിരുവനന്തപുരം : പാരസെറ്റമോൾ ഗുളിക ഉൾപ്പെടെ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് മരുന്നിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്. നിരോധിത...
പാണപ്പുഴ: റെഡ്സ്റ്റാർ സ്പോർട്സ് ക്ലബ് പാണപ്പുഴയുടെ നേതൃത്വത്തിൽ നടന്ന കണ്ണൂർ ജില്ലാ മിനി വോളിബോൾ അണ്ടർ-14 ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി പേരാവൂർ ജേതാക്കളായി. റെഡ്സ്റ്റാർ പേരുലിനെയാണ് പരാജയപ്പെടുത്തിയത്. ജില്ലാ...
ഇരിട്ടി: സി.പി.എം ഇരിട്ടി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി മാടത്തിയിൽ മഹിളാ അസോസിയേഷൻ സെമിനാർ നടത്തി. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ബിനോയ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.വി. സക്കീർ ഹുസൈൻ,...
കേളകം : മാങ്കുളത്ത് യുവാവിന് കുത്തേറ്റു. കണിച്ചാർ കുണ്ടേരിയിലെ കരിമ്പിൽ ശ്രുധിനാണ് (31) കുത്തേറ്റത്. വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാങ്കുളത്തെ എടപ്പാട്ട് ഐബിനാണ് (25) അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു....
ഇരിട്ടി: സി.പി.എം. ഇരിട്ടി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ആഗോള വത്ക്കരണക്കാലത്ത് തൊഴിൽരംഗത്തെ പ്രതിസന്ധികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. പി....
തിരുവനന്തപുരം: സംസ്ഥാനത്തെ 50 സർക്കാർ ആശുപത്രികളിൽ കൂടി ഇ- ഹെൽത്ത് പദ്ധതി പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം 11, കൊല്ലം...
മണത്തണ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹൈസ്ക്കൂൾ മലയാളം വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് നവമ്പർ 25 വ്യാഴാഴ്ച 2 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകുക.
തിരുവനന്തപുരം: താലികെട്ടിന് മിനിട്ടുകൾ മാത്രം ശേഷിക്കെ വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഇന്ന് രാവിലെ വെഞ്ഞാറമൂട്ടിലെ ഒരു ആഡിറ്റോറിയത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വരന്റെ പിന്മാറ്റത്തെത്തുടർന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ കയ്യാങ്കളി ഉണ്ടായെങ്കിലും വിവരമറിഞ്ഞെത്തിയ...