വളാഞ്ചേരി : ദേശീയപാതയില്‍ വളാഞ്ചേരിക്കും പുത്തനത്താണിക്കും ഇടയില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലര്‍ കത്തി നശിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ അപകടം. കോയമ്പത്തൂരില്‍ നിന്നും കാടാമ്പുഴ ഭഗവതി ക്ഷേതത്തിലേക്ക് ദര്‍ശനത്തിനെത്തിയ സംഘം...
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ വാഹനാപകടത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാവിലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയ പന്നിയെ വെടിവെച്ചു കൊന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ കാട്ടുപന്നി കുറുകെ ഓടിയതിനാല്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍...
തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ കുട്ടികളുടെ ചികിത്സയ്ക്കുള്ള ഹെമറ്റോ ഓങ്കോളജി ബ്ലോക്കിൽ മിനിതിയേറ്റർ, ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവ ഒരുങ്ങി. 31.75 ലക്ഷം രൂപ ചെലവഴിച്ച് ലയൺസ് ഡിസ്ട്രിക്ട് 318 ഇ-യുടെ സഹായത്തോടെയാണ് ഇവ...
കണ്ണൂർ: കാർഷികമേഖലയിൽനിന്ന് കൂടുതൽ വരുമാനമുണ്ടാക്കാനും പോഷകഗുണമുള്ള പഴങ്ങൾ ഉത്പാദിപ്പിക്കുന്നതിനുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൂറ് പാഷൻ ഫ്രൂട്ട് ഗ്രാമങ്ങളൊരുക്കുന്നു. ഏറെ പോഷകസമ്പന്നമായ ഈ പഴങ്ങൾ കൃഷിചെയ്യാനും ഇവ ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുമുള്ള പരിശീലനവും നൽകും....
ധർമശാല: വാഴക്കൃഷിരംഗത്തെ പരിചയവും വിളവിലൂടെ കിട്ടുന്ന സംതൃപ്തിയും സ്കൂൾ വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് പാവന്നൂർമൊട്ടയിലെ കർഷക ദമ്പതിമാർ. പാവന്നൂർക്കടവിന് സമീപത്തെ കെ.പി. അബ്ദുൾ അസീസും ഭാര്യ നബീസയുമാണ് വേറിട്ട ദാനവുമായി വിദ്യാലയങ്ങളിൽ എത്തുന്നത്. ജന്മനാട്ടിലും സമീപപ്രദേശങ്ങളിലുമായി നൂറോളം...
നെടുമങ്ങാട്: വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാനത്തു നടക്കുന്ന ഏറ്റവും വലിയ മലകയറ്റമായ അഗസ്ത്യകൂടം തീർഥാടനം 18-ന് തുടങ്ങി 26-ന് സമാപിക്കും. ഒരു ദിവസം പ്രവേശനം 75-പേർക്ക് മാത്രമാണ്. ജനുവരി 15 വൈകുന്നേരം 4-മണിമുതൽ ഓൺലൈനിൽ ടിക്കറ്റ്...
തിരുവനന്തപുരം: കുട്ടികൾക്കും കൗമാരക്കാർക്കുമിടയിൽ ആത്മഹത്യാ പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പുകൾ ശക്തമായ ഇടപെടൽ നടത്തുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടികളുടെ ആത്മഹത്യയും മാനസികാരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ‘ഡിജിറ്റൽ ചലഞ്ച്’പരമ്പരയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി....
കണ്ണൂർ∙ മാടായിപ്പാറയിൽ വീണ്ടും സിൽവർ ലൈൻ കല്ലുകൾ വ്യാപകമായി പിഴുതു മാറ്റി. മാടായിപ്പാറ റോഡരികിൽ 8 സർവേക്കല്ലുകൾ കൂട്ടിയിട്ട് റീത്ത് വെച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ ദിവസം പാറക്കുളത്തിന് സമീപവും സർവേക്കല്ല്...
പേരാവൂർ : കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 15,16 തീയതികളിൽ പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കും . ശനിയാഴ്ച രാവിലെ 9 മണിക്ക് സണ്ണി...
പേരാവൂർ: വെളളർവള്ളിയിൽ നിന്ന് വായന്നൂരിലേക്കുള്ള റോഡ് പൂർണ്ണമായും തകർന്ന് ഗതാഗതം ദുരിതത്തിലായി. കിലോമീറ്ററുകളോളം റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയ നിലയിലാണ്.പുതുശ്ശേരിപ്പൊയിൽ, അമ്പലക്കണ്ടി, വായന്നൂർ പ്രദേശ വാസികൾക്ക് പേരാവൂർ, കോളയാട് ടൗണുകളിലെത്താൻ ഏകാശ്രയമാണ് ഈ റോഡ്....