പേരാവൂർ : സണ്ണി ജോസഫ് എം.എൽ.എ.ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഒരാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദ് ചെയ്തു. അടുത്ത ദിവസങ്ങളിൽ എം.എൽ.എയുമായി നേരിട്ട് ഇടപഴകിയവർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് എം.എൽ.എ. അറിയിച്ചു.
മലപ്പുറം : യുവതിയുമൊത്തുള്ള സംഭാഷണങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ നാൽപതുകാരിയടക്കം ആറുപേരെ മലപ്പുറം ഡി.വൈ.എസ്.പി പി.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കോട്ടക്കൽ പൊലീസും...
മണത്തണ: കണ്ണൂര്‍ ഗവണ്മെന്റ് ഹോമിയോ ആസ്പത്രി നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ പദ്ധതിയുടെ ഭാഗമായി മണത്തണ പഴശ്ശി ടൗണ്‍ സ്ക്വയറില്‍ ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. യോഗ, നാച്ചുറോപ്പതി, ജീവിതശൈലി ക്രമീകരണ ക്ലാസുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള...
ന്യൂഡൽഹി : കോവിഡ് ബാധിതരില്‍ സാധാരണ ചികിത്സ കഴിഞ്ഞ് രണ്ടോ മൂന്നോ ആഴ്ച പിന്നിട്ടിട്ടും ശക്തമായ ചുമ തുടരുകയാണെങ്കിൽ ക്ഷയരോഗപരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രാലയം. രോഗികൾക്ക് ദീർഘകാലം സ്റ്റെറോയിഡുകൾ നൽകരുതെന്നും പുതുക്കിയ ചികിത്സാമാർഗരേഖയിൽ നിർദേശിക്കുന്നു. ഇങ്ങനെ നൽകുന്നത്...
കൊച്ചി: എ.ടി.എമ്മിൽ പോയി ഷുഗറും പ്രഷറുമൊക്കെ ഒന്ന് പരിശോധിച്ചാലോയെന്ന് ആരെങ്കിലും ചോദിച്ചാൽ അദ്ഭുതപ്പെടേണ്ട. പണമെടുക്കാൻ മാത്രമല്ല ഇനി ആരോഗ്യ പരിശോധനയ്ക്കും എ.ടി.എം. സഹായിക്കും. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ.) നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ...
പേരാവൂർ: ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള പേരാവൂർ ഏരിയാ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് നടക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്...
തിരുവനന്തപുരം: കോവിഡ് ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡ് പോസിറ്റിവായി ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയോ മൂന്നു ദിവസങ്ങളിൽ പനി ഇല്ലാതിരിക്കുകയോ ചെയ്താൽ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം. ഹോം...
കാസർഗോഡ്: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താംക്ലാസ് വിദ്യാർഥിനിയുടെ പരാതി പ്രകാരം മദ്രസ അധ്യാപകനായ പരപ്പ കോളംകുളം സ്വദേശി അഷ്റഫി (41) നെയാണ് കാസർഗോഡ്...
കാലടി : മകൻ ആത്മഹത്യ ചെയ്ത വേദനയിൽ മനംനൊഞ്ച് അച്ഛനും ആത്മഹത്യ ചെയ്തു. കാലടി മരോട്ടിച്ചുവട്ടിൽ തെക്കിനേടത്ത് വീട്ടിൽ ആൻ്റോ (32) പിതാവ് ആൻറണി (70) എന്നിവരാണ് ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്....
മണത്തണ: ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ) അധ്യാപക ഒഴിവ് താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വ്യാഴാഴ്ച രാവിലെ 10ന് അഭിമുഖത്തിനെത്തണം.