മാലൂർ: സ്ഥലം മാറി പോകുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് കണ്ടബേത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സബ് ഇൻസ്പെക്ടർമാരായ ഇ. കെ.സനിൽ, നാരായണൻ, പ്രകാശൻ, മനോജ്, രവീന്ദ്രൻ, സീനിയർ സി.പി.ഒ ജോബി ജോസഫ് എന്നിവർ സംസാരിച്ചു.
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ ജില്ലാ സമാപനം പേരാവൂരിൽ നടന്നു. സംസ്ഥാന ഖജാഞ്ചി എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന...
ഇരിട്ടി : മലയോര ഹൈവേയുടെ വള്ളിത്തോട്-മണത്തണ റീച്ചിലെ 25.3 കിലോമീറ്റർ റോഡ് വീതി കൂട്ടുന്ന പ്രവൃത്തി ഇഴയുന്നു . എടൂർ കാരാപറമ്പ് ഭാഗത്ത് പ്രവൃത്തി തുടങ്ങിയെങ്കിലും തൊഴിലാളികളെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധമുയർത്തുകയാണിവിടെ...
പേരാവൂർ : ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ:അബ്ദുൾ കരീം ചേലേരി നയിച്ച ദേശരക്ഷാ യാത്രക്ക് പേരാവൂരിൽ സ്വീകരണം നൽകി. ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി...
ഇരിട്ടി: ഇരിട്ടിയിൽ വീട്ടുമുറ്റത്തെ ചന്ദന മരം മോഷ്ടാക്കൾ മുറിച്ചു കടത്തി. കീഴൂർക്കുന്നിലെ തൈക്കണ്ടി രമേശന്റെ വീട്ടു മുറ്റത്തുള്ള ചന്ദന മരമാണ് മുറിച്ചു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം വീട്ടുകാർ ബന്ധുവീട്ടിൽ പോയതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇരുപത് വർഷം...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഷിനോജ് നരിതൂക്കിലിനെ പ്രസിഡന്റായും വി.കെ.രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയായും സി.നാസറിനെ ട്രഷററായും കെ.എം.ബഷീറിനെ രക്ഷാധികാരിയായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വി.കെ.വിനേശൻ, ഒ.ജെ.ബെന്നി (വർക്കിങ്ങ്...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ചേംബർ ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി...
ഇരിട്ടി : ഇരിട്ടി താലൂക്കിൽ 608 കുടുംബങ്ങൾക്ക് കൂടി മുൻഗണാ റേഷൻ കാർഡ് അനുവദിച്ചു. മുൻഗണനാ കാർഡ് ലഭിക്കാൻ അർഹരായ 880 കുടുംബങ്ങളെയാണ് കണ്ടെത്തിയിരുന്നത്. അവശേഷിക്കുന്ന കുടുംബങ്ങൾക്ക് അലോട്ട്മെന്റ അനുസരിച്ച് മുൻഗണനാ കാർഡ് പിന്നീട് അനുവദിക്കും....
പേരാവൂർ : യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ചൊവ്വാഴ്ച രാവിലെ 10.30ന് ചേംബർ ഹാളിൽ നടക്കും. ജില്ല പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.
കേളകം: നിക്ഷേപത്തട്ടിപ്പ് നടത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് നിക്ഷേപകർ ഉപരോധിച്ചു. കേളകം യൂണിറ്റ് നടത്തിയ ചിട്ടി, ആഴ്ചക്കുറി, ഡെപ്പോസിറ്റുകൾ എന്നിവ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് നിക്ഷേപകർ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. നിക്ഷേപത്തട്ടിപ്പുമായി...