ഇരിട്ടി : മാക്കൂട്ടം ചുരംപാതയിൽ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഗതാഗതം പതിവുപോലെയായതിന്റെ ആശ്വാസത്തിലാണ് അന്തസ്സംസ്ഥാന യാത്രക്കാർ. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞദിവസം പൂർണമായും നീക്കിയതോടെ ചുരംപാത വഴിയുള്ള യാത്രക്കാരുടെ എണ്ണം പതിൻമടങ്ങ് വർധിച്ചു. പൊതുഗതാഗതവും പൂർണതോതിലായതോടെ മേഖലയിലെ വ്യാപാര-വാണിജ്യ മേഖലയിലും...
പേരാവൂർ: ‘ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ചലഞ്ചിന്റെയും പാതയോര ശുചീകരണത്തിന്റെയും ജനകീയ ക്യാമ്പയിൻ പേരാവൂർ കല്ലേരിമലയിൽ തുടങ്ങി. പഞ്ചായത്ത് തല ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി....
കൂത്തുപറമ്പ് : കിളികളെയും പൂമ്പാറ്റകളെയും സ്കൂൾമുറ്റത്ത് വിരുന്നെത്തിക്കുന്ന തരത്തിൽ ശലഭോദ്യാനമൊരുക്കുകയാണ് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്. പ്രകൃതിയെ അടുത്തറിയാനും സംരക്ഷിക്കാനും കുട്ടികളിൽ താത്പര്യം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ശലഭ ലാർവകളുടെ ആഹാരമായ സസ്യങ്ങൾ സ്കൂൾവളപ്പിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ...
കണ്ണൂർ : പയ്യാമ്പലം പാർക്കിലിപ്പോൾ പലനിറത്തിലുള്ള കളിയുപകരണങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. പുതുമോടിയിൽ അടുത്ത മാസം പാർക്ക് കുട്ടികൾക്കായി തുറന്നുകൊടുക്കും. കോവിഡിനെത്തുടർന്ന് രണ്ടരവർഷത്തോളമായി പാർക്ക് അടഞ്ഞുകിടക്കുകയായിരുന്നു. ഡി.ടി.പി.സി.യുടെ നേതൃത്വത്തിലാണ് കാടുപിടിച്ചുകിടന്ന പാർക്ക് നവീകരിച്ചത്. പാർക്കിലെ തുരുമ്പുപിടിച്ച കളിയുപകരണങ്ങൾ മാറ്റി...
കണ്ണപുരം : പിലാത്തറ പാപ്പിനിശേരി റോഡിൽ കണ്ണപുരം പാലത്തിനുസമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അഴീക്കോട് അലവിൽ സ്വദേശിയും കണ്ണൂർ ജെ.എസ്. പോൾ കോർണറിലെ പ്രേമ ഹോട്ടൽ ഉടമയുമായ ഒ.കെ. പ്രജുൽ (34), ചിറക്കൽ...
കോളയാട് : ആറാം ക്ലാസ്സുകാരി നിഹാരികക്ക് കുട്ടിക്കവിതകളോടാണ് ഏറെയിഷ്ടം. വായനശാലയിൽ നിന്നും വായിച്ച് തീർന്നില്ലെങ്കിൽ അതുമെടുത്ത് വീട്ടിലേക്ക് പോകും. എല്ലാം മനഃപാഠമാക്കാൻ ആയില്ലെങ്കിലും ചിലതൊക്കെ ഓർമയിൽ തന്നെയുണ്ടെന്ന് അഭിമാനത്തോടെ അവൾ പറഞ്ഞു. നിഹാരികയെപ്പോലെ കുട്ടിക്കവിതകളും കഥകളും ഇഷ്ടപ്പെടുന്ന...
കതിരൂർ : ഹരിത കേരളം ജില്ലാ മിഷന്റെയും കതിരൂർ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ഹരിത പാഠശാല സംഘടിപ്പിച്ചു. പഞ്ചായത്ത്തല സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു....
കണ്ണൂർ : ഹരിത പെരുമാറ്റചട്ട പരിപാലനത്തിനായി പെരളശ്ശേരി പഞ്ചായത്തിൽ കുട്ടികളുടെ ഹരിത പൊലീസ് (സ്റ്റുഡന്റ് ഗ്രീൻ പൊലീസ് – എസ്.ജി.പി) വരുന്നു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. ശുചിത്വ ശീലങ്ങൾ...
കണ്ണൂർ : കേരള ഇലക്ട്രിസിറ്റി ലൈസൻസിങ്ങ് ബോർഡിൽ നിന്നും അംഗീകൃത യോഗ്യത ലഭിക്കാത്തവർ അനധികൃതമായി വയറിങ്ങ് പ്രവൃത്തികൾ ചെയ്യുന്നതുവഴി വൈദ്യുതി അപകടങ്ങൾ വർധിക്കുന്നു. നിയമ വിരുദ്ധമായ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന കോൺട്രാക്ടർമാരും ഉപഭോക്താക്കളും ഒരുപോലെ കുറ്റക്കാരാണെന്നും...
കണ്ണൂർ : ജില്ലയിലെ കല്ല്യാശ്ശേരി, തലശ്ശേരി എന്നീ ബ്ലോക്കുകളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു മണി വരെ രാത്രികാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. താൽപര്യമുള്ളവർ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും...