ഇടുക്കി: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കായികാധ്യാപകന് അറസ്റ്റില്‍. ഇടുക്കി വഴിത്തലയിലാണ് സംഭവം. കോതമംഗലം സ്വദേശി ജീസ് തോമസ് ആണ് അറസ്റ്റിലായത്. ക്ലാസ് മുറിയില്‍വെച്ച് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചുവെന്നാണ് കേസ്. പോക്സോ വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തു.
ന്യൂഡൽഹി : 10, 12 ക്ലാസുകളിലെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷകൾ മേയ് 24നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 15നും അവസാനിക്കും. കോവിഡ് മൂലം...
തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർത്ഥിനികൾക്ക് ഒരുലക്ഷം രൂപ സ്റ്റൈപ്പന്റും 100 ശതമാനം ട്യൂഷൻ ഫീസും നൽകുന്ന ടാലന്റ് സ്പ്രിന്റ് വീ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എഡ് ടെക് സ്ഥാപനമായ ടാലന്റ് സ്പ്രിന്റ് ഗൂഗിളിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥിനികൾക്കായി പദ്ധതി...
കണ്ണൂർ : ആക്രി വെറും പെറുക്കലാണെന്ന് ധരിക്കുന്നവരുണ്ട്. എന്നാൽ ദിവസവും കോടികളുടെ വ്യാപാരം നടക്കുന്ന, ലക്ഷങ്ങൾ നികുതി നൽകുന്ന വ്യാപാരമാണിത്. ആക്രി സംഭരിക്കുന്നതിനായി മൊബൈൽ ആപ്പുമായി വ്യാപാരികൾ പരീക്ഷണത്തിന് ഒരുങ്ങുന്നതാണ് പുതിയ വാർത്ത. വീടുകളിൽ നിന്ന്...
തിരുവനന്തപുരം : സംസ്ഥാന ലോട്ടറിയിലൂടെ വന്‍ തുക സമ്മാനമായി ലഭിക്കുന്നവര്‍ക്കായി ബജറ്റില്‍ പ്രത്യേക നിര്‍ദേശം. വലിയ തുക സമ്മാനമായി ലഭിക്കുന്നവര്‍ക്ക് തുകയുടെ വിനിയോഗം സംബന്ധിച്ച് ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ സാമ്പത്തിക വിദഗ്ധരുമായി ചേര്‍ന്ന് ധനകാര്യ മാനേജ്മെന്റില്‍...
തിരുവനന്തപുരം : കേരള സർവകലാശാല തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം ആറ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25. പി.ജി. ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി കോഴ്സ്: യോഗ്യത : കേരളസർവകലാശാല അംഗീകൃത ബിരുദം,...
കൊച്ചി: പ്രഭാത സവാരിക്കിറങ്ങിയ സൈക്കിള്‍ റൈഡറായ സ്തീയെയും കാല്‍നടയാത്രക്കാരായ മറ്റു മൂന്നു സ്ത്രീകളെയും ഉപദ്രവിച്ച സംഭവത്തില്‍ അക്രമിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍നിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. സുസുക്കി അക്സസ് സ്കൂട്ടറാണ് അക്രമി...
ഇരിട്ടി: ഗ്ലോക്കോമ പ്രതിരോധപരിപാടിയുടെ ഭാഗമായി മാർച്ച് 16 ബുധനാഴ്ച തില്ലങ്കേരി ആയുർവേദാസ്പത്രിയിൽ നേത്രപരിശോധനാ ക്യാമ്പ് നടക്കും. താത്പര്യമുള്ളവർ നേരത്തേയുള്ള പരിശോധനാ റിപ്പോർട്ടുകളുമായി ക്യാമ്പിൽ പങ്കെടുക്കാവുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
പേരാവൂർ: ടൗണിലെത്തുന്നവർക്ക് റോഡ് മുറിച്ചു കടക്കാൻ സീബ്രാ ലൈനുകൾ ഇല്ലാത്തത് അപകടമൊരുക്കുന്നതായി പരാതി. നിലവിലുള്ള സീബ്രാ ലൈനുകൾ മാഞ്ഞതും സീബ്രാ ലൈനുകൾ ഉള്ളയിടങ്ങളിൽ ബോർഡ് സ്ഥാപിക്കാത്തതുമാണ് റോഡ് മുറിച്ചു കടക്കുന്നവർക്ക് അപകടമൊരുക്കുന്നത്. ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് പേരാവൂർ...
തിരുവനന്തപുരം : അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യംവെച്ച് ഭക്ഷണമെനുവില്‍ മാറ്റം വരുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അങ്കണവാടിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും ഉള്‍പ്പെടുത്തും. കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത...