ന്യൂഡല്‍ഹി: പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള എണ്ണൂറോളം ആവശ്യമരുന്നുകളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി. പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്ലോക്സാസിന് ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍...
കൊച്ചി : സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 30ന് എച്ച്.എസ്, വി.എച്ച്.എസ് പരീക്ഷകളും 31ന് എസ്.എസ്.എൽ.സി പരീക്ഷയും ആരംഭിക്കും. 47 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. 1,92,000 അധ്യാപകരും 22,000...
പേരാവൂർ: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പേരാവൂർ സ്വാശ്രയ കർഷകസമിതി തുടങ്ങിയ തളിർ ഇക്കോ ഷോപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു....
ആര്യപ്പറമ്പ്: സപ്തമാതൃപുരം എന്നറിയപ്പെടുന്ന ആര്യപ്പറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം ഏപ്രിൽ 16 മുതൽ 19 വരെ നടക്കും. ഉത്തരമലബാറിൽ അപൂർവങ്ങളിൽ അപൂർവമായി കെട്ടിയാടുന്ന തിറകളുടെ വിളനിലമാണ് കൂട്ടക്കളം ഭഗവതി ക്ഷേത്രം. ഏപ്രിൽ 16...
തളിപ്പറമ്പ് : സർ സയ്യിദ് കോളേജിൽ 2020-21 അധ്യയനവർഷം കോഴ്സ് പൂർത്തിയാക്കിയ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് കോഷൻ ഡെപ്പോസിറ്റ് നൽകും. മാർച്ച് 30-നുമുൻപ് കോളേജ് ഓഫീസിൽനിന്ന് കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കണിച്ചാർ: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ഐശ്വര്യ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് കണിച്ചാറിൽ പ്രവർത്തനം തുടങ്ങി. ഒപ്പം, പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങളുടെ മേളയും ഒരുക്കിയിട്ടുണ്ട്. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ വിവിധ സംഘടനകൾ പങ്കെടുക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് നിർദേശം. സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് ആണ് ഇതുസംബന്ധിച്ച് നിർദേശം...
കണ്ണൂർ : കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ 715 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് പരിഗണിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം. അവസാന തീയതി മാർച്ച് 31. നിശ്ചിത യോഗ്യതയും പ്രായപരിധിയുമുള്ള ഉദ്യോഗാർഥികൾ...
മാലൂർ : എ.കെ.ടി.എ. പേരാവൂർ ഏരിയ സമ്മേളനം മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല വൈസ് പ്രസിഡന്റ് എ.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.വി.പി. ബേബി അധ്യക്ഷത വഹിച്ചു.കെ.പ്രമോദ്, പി.സി.ജോസ്, എം. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ :...
തൃശൂർ: മൊറട്ടോറിയം കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ സർക്കാർ വീണ്ടും ജപ്തി നടപടികളിലേക്ക്. ജപ്തി ഉൾപ്പെടെയുള്ള റവന്യു റിക്കവറി നടപടികൾ പുനരാരംഭിക്കാമെന്ന് വ്യക്തമാക്കി ലാൻഡ് റവന്യു കമീഷണർക്ക് നിർദേശം നൽകി അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു....