തലശ്ശേരി: കൈയിൽ നിന്ന് പടക്കം പൊട്ടിത്തെറിച്ച് വിദ്യാർഥിയുടെ രണ്ട് വിരലുകൾ ചിതറിത്തെറിച്ചു. തലായി ഗോപാലപേട്ട കുഞ്ഞിക്കടപ്പുറത്തിനടുത്ത ശ്രീകൃഷ്ണ നിവാസിൽ കൃഷ്ണജിത്തിന്റെ (14) വലത് കൈയിലെ വിരലുകളാണ് സ്ഫോടനത്തിൽ ചിതറിത്തെറിച്ചത്. കൃഷ്ണജിത്തിനെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ...
പിണറായി : നവീകരിച്ച അണ്ടലൂർകാവ് – പറശ്ശിനിക്കടവ് റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പാറപ്രത്ത് നടന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. വിശിഷ്ടാതിഥിയായി. ദേശീയപാതാ വിഭാഗം കോഴിക്കോട്...
കോളയാട്: പോലീസ് കൺട്രോൾ റൂം വെഹിക്കിൾ അപകടത്തിൽ പെട്ട് രണ്ട് പോലീസുകാർക്ക് പരിക്ക്. ഗ്രേഡ് എസ്.ഐ. സനൽ കുമാർ, എ.എസ്.ഐ. മനോജ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. പാനൂർ കൺട്രോൾ റൂമിന്റെ കണ്ണവം പരിധിയിൽ പട്രോളിങ്ങ് നടത്തുന്ന...
ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിഷയം പരിശോധിക്കുന്ന പാർലമെന്റ് സ്ഥിരംസമിതിയുടെ കാലാവധി മൂന്നു മാസം കൂടി നീട്ടി. അതേസമയം, 2021ലെ ശൈശവ വിവാഹ നിരോധന (ഭേദഗതി) ബില്ലിലെ വ്യവസ്ഥകൾ പരിശോധിക്കുന്ന വനിത, ശിശു, യുവജന, കായികകാര്യ...
തിരുവനന്തപുരം : ക്ഷയരോഗനിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്കാരം. ആരോഗ്യമന്ത്രാലയത്തിന്റെ ക്ഷയരോഗമുക്ത നിലവാരം വിലയിരുത്തുന്ന സിൽവർ വിഭാഗത്തിലാണ് കേരളത്തിന് പുരസ്കാരം. സബ് നാഷണൽ സർട്ടിഫിക്കേഷന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 2015നെ അപേക്ഷിച്ച്...
പേരാവൂർ: ജിമ്മി ജോർജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന അഖിലേന്ത്യാ വോളി ഫൈനലിൽ ഇന്ത്യൻ നേവിയെ തകർത്ത് കെ.എസ്.ഇ.ബി തിരുവനന്തപുരം ചാമ്പ്യന്മാരായി. നേരിട്ടുള്ള സെറ്റുകൾക്കാണ് കെ.എസ്.ഇ.ബി വിജയിച്ചത്.സ്കോർ: 25-20,25-16,26-24. പ്രാദേശിക മത്സരത്തിലെ ഫൈനലിൽ തപസ്യ വീർപ്പാട് ജിമ്മി...
കണ്ണൂർ : സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടുനൽകിയവർ എല്ലാം സന്തുഷ്ടരാണെന്നും ഭൂമി ഏറ്റെടുക്കുമ്പോൾ അർഹമായ നഷ്ടപരിഹാരം ലഭിക്കില്ല എന്നാരും കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിട്ടുമെന്ന് കരുതിയതിലും കൂടുതൽ തുക ലഭിക്കും. ധർമ്മടം ചിറക്കുനിയിൽ...
കണ്ണൂർ : കണ്ണൂർ ഗവ. ഐ.ടി.ഐ.യിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമ ഒന്ന്/ രണ്ട് വർഷത്തെ...
കണ്ണൂർ:ജില്ലയിൽ സമഗ്ര തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തുല്യതാ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ പൊതു ഇടങ്ങളിൽ അക്ഷരപ്പെട്ടി സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു....
കണ്ണൂർ:ജില്ലാ എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25 വെള്ളിയാഴ്ച തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ ഏകദിന തൊഴിൽ മേള നടക്കും. പ്രമുഖ സ്ഥാപനങ്ങളിൽ ബിസിനസ് ഡവലപ്മെന്റ് മാനേജർ,...